ചെല്‍സിക്ക് ഗംഭീര ജയം

Update: 2018-02-22 23:42 GMT
Editor : Subin
ചെല്‍സിക്ക് ഗംഭീര ജയം

സ്‌റ്റോക്ക് സിറ്റിയെ ഏകപക്ഷീയമായ അഞ്ച് ഗോളിനാണ് ചെല്‍സി തകര്‍ത്തത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ഗംഭീര ജയം. സ്‌റ്റോക്ക് സിറ്റിയെ ഏകപക്ഷീയമായ അഞ്ച് ഗോളിനാണ് ചെല്‍സി തകര്‍ത്തത്. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ടുഗോളിന് ലിവര്‍പൂള്‍ തോല്‍പ്പിച്ചു.

സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സി തീര്‍ത്തത് ഗോള്‍മഴ. മൂന്നാം മിനിറ്റില്‍ അന്റോണിയോ റൂഡിഗര്‍ ആദ്യ വെടിയുതിര്‍ത്തു. ഒമ്പതാം മിനിറ്റില്‍ ഡാനി ഡ്രിങ്ക് വാട്ടറിലൂടെ ചെല്‍സിയുടെ രണ്ടാം ഗോള്‍. സ്‌റ്റോക്ക് സിറ്റിക്ക് മൂന്നാം പ്രഹരമേല്‍പ്പിച്ചത് പെട്രോ. 73 ആം മിനിറ്റില്‍ വില്യനും 88 ആം മിനിറ്റില്‍ സപ്പകോസ്റ്റായും ഗോള്‍പട്ടിക അഞ്ചാക്കി.

Advertising
Advertising

Full View

ലീഗില്‍ 21 കളിയില്‍ 45 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് നിലവിലെ ജേതാക്കളായ ചെല്‍സി. ലിവര്‍പൂളിനെതിരെ ജാമി വാര്‍ഡിയുടെ ഗോളില്‍ മുന്നിലെത്തിയത് ലെസ്റ്റര്‍ സിറ്റിയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. 52 ആം മിനിറ്റില്‍ മുഹമ്മദ് സലാഹിലൂടെ ലിവര്‍പൂള്‍ ഒപ്പമെത്തി. 76 ആം മിനിറ്റില്‍ മുഹമ്മദ് സലാഹ് ലിവര്‍പൂളിന് വിജയഗോള്‍ സമ്മാനിച്ചു. 21 കളിയില്‍ 41 പോയന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് ലിവര്‍പൂള്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News