സുബ്രതോ കപ്പിനായി മലപ്പുറം എം.എസ്.പി സ്കൂൾ ടീം യാത്ര തിരിച്ചു

Update: 2018-03-13 02:20 GMT
Editor : Jaisy
സുബ്രതോ കപ്പിനായി മലപ്പുറം എം.എസ്.പി സ്കൂൾ ടീം യാത്ര തിരിച്ചു

112 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിലെ കേരളത്തില്‍ നിന്നുളള ഏക ടീമാണ് എം.എസ്.പി സ്കൂള്‍ ടീം

Full View

ഈ മാസം പതിനാല് മുതൽ നടക്കുന്ന അമ്പത്തിയേഴാമത് സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിനിനായി മലപ്പുറം എം.എസ്.പി സ്കൂൾ ടീം യാത്ര തിരിച്ചു.112 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിലെ കേരളത്തില്‍ നിന്നുളള ഏക ടീമാണ് എം.എസ്.പി സ്കൂള്‍ ടീം.

പതിനാല് വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിലെ സുബ്രതോ കപ്പിനുള്ള കേരളത്തിന്റെ ടീമാണ് ഡല്‍ഹിയിലേക്ക് പുറപെട്ടത്. ഈ മാസം പതിനാല് മുതൽ ഒക്ടോബർ 22വരെ നടക്കുന്ന ടൂർണമെന്റിലെ കേരളത്തിന്റെ ഏക പ്രതീക്ഷയാണ് മലപ്പുറം എം.എസ്.പി സ്കൂള്‍ ടീം

സംസ്ഥാന സ്പോർട്സ് കൌൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടീമിന്റെ യാത്രയയപ്പ് ചടങ്ങ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്രസീൽ, അമേരിക്ക, ഓസ്ത്രേലിയ എന്നിവടങ്ങളിൽ നിന്നടക്കം പത്ത് വിദേശ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇത്തവണ പോരാട്ടം കനക്കാനാണ് സാധ്യത. യാത്രയയപ്പ് ചടങ്ങിൽ എം.എസ്.പിയുടെ മുൻകാല ഫുട്ബോൾ താരങ്ങളെ ആദരിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News