പരിക്ക് മാറി; യുവി പരിശീലനം തുടങ്ങി

Update: 2018-03-26 13:57 GMT
Editor : admin
പരിക്ക് മാറി; യുവി പരിശീലനം തുടങ്ങി
Advertising

പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സണ്‍റൈസേഴ്‍സ് ഹൈദരാബാദ് താരം യുവരാജ് സിങ് കളിക്കളത്തിലേക്ക് മടങ്ങിവരുന്നു.

പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സണ്‍റൈസേഴ്‍സ് ഹൈദരാബാദ് താരം യുവരാജ് സിങ് കളിക്കളത്തിലേക്ക് മടങ്ങിവരുന്നു. പരിക്ക് പൂര്‍ണമായും ഭേദമായ യുവി, ടീമിനൊപ്പം ചേര്‍ന്നു. തിങ്കളാഴ്ച യുവി പരിശീലനത്തിന് ഇറങ്ങിയതായി ടീം മാനേജ്മെന്റ് അറിയിച്ചു. ട്വന്റി 20 ലോകകപ്പില്‍ ആസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് യുവിക്ക് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് ഐപിഎല്ലില്‍ ഇതുവരെ യുവിക്ക് ഹൈദരാബാദിനായി കളത്തിലിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്നു വിജയവും രണ്ടു തോല്‍വിയുമായി ഹൈദരാബാദ് നാലാം സ്ഥാനത്താണ്. യുവിയുടെ മടങ്ങിവരവോടെ ഹൈദരാബാദ് കൂടുതല്‍ കരുത്തരാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

It feels good to be back. SunRisers Hyderabad #IPL #OrangeArmy

Posted by Yuvraj Singh on Monday, April 25, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News