ആന്‍സ്റ്റിന്‍ ജോസഫും അപര്‍ണ റോയിയും വേഗതാരങ്ങള്‍ 

Update: 2018-04-05 23:50 GMT
ആന്‍സ്റ്റിന്‍ ജോസഫും അപര്‍ണ റോയിയും വേഗതാരങ്ങള്‍ 

സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ ആന്‍സ്റ്റിന്‍ ജോസഫ് ഷാജിയും അപര്‍ണ റോയിയും വേഗമേറിയ താരങ്ങള്‍

സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ വേഗമേറിയ താരങ്ങളായി ആന്‍സ്റ്റിന്‍ ജോസഫും അപര്‍ണ റോയിയും. തിരുവനന്തപുരം സായിയിലെ താരമാണ് ആന്‍സ്റ്റിന്‍. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയര്‍സെക്കണ്ടറിയിലെ വിദ്യാര്ഥിയാണ് അപര്‍ണ റോയി. കോരിച്ചൊരിഞ്ഞ മഴയിലും വേഗതാരങ്ങള്‍ക്ക് ചുവടുപിഴച്ചില്ല. പുത്തന്‍ സിന്തറ്റിക് ട്രാക്കില്‍ വെടിയുണ്ട കണക്കെ കുതിച്ച താരങ്ങള്‍ മികച്ച വേഗം തന്നെ കുറിച്ചു. 11.04 സെക്കന്‍ഡ് കൊണ്ട് ഓടി എത്തി സീനിയര്‍ ആണ്‍കുട്ടികളില്‍ സായിയിലെ ആന്‍സ്റ്റിന്‍ ജോസഫ് ഷാജി മീറ്റിലെ വേഗ രാജാവായി.

Advertising
Advertising

12.49 സെക്കന്‍ഡ് കൊണ്ടാണ് സീനിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോട് പുല്ലൂരാംപാറ എച്ച് എസ് എസിലെ അപര്‍ണ റോയി എതിരാളികളെ പിന്നിലാക്ക് സ്വര്‍ണത്തില്‍ മുത്തമിട്ടത്. ജൂനിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം സായിയിലെ സി അഭിനവും ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ തൃശൂര്‍ നാട്ടികയിലെ ആന്‍സി സോജനും ഒന്നാമതെത്തി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അഭിനവ് സ്വര്‍ണം നേടുന്നത്. സബ് ജൂനിയര്‍ വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ തഞ്ചന്‍ അലേഷ്യന്‍ സിങ്ങും പെണ്‍കുട്ടികളില്‍ പറളി സ്കൂളിലെ വി നേഹയും വേഗ താരങ്ങളായി.

Full View
Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News