ഉസൈന്‍ ബോള്‍ട്ട് ട്രാക്കിലിറങ്ങുമോ...ഇന്നറിയാം?

Update: 2018-04-18 22:37 GMT
Editor : admin
ഉസൈന്‍ ബോള്‍ട്ട് ട്രാക്കിലിറങ്ങുമോ...ഇന്നറിയാം?

ലണ്ടനില്‍ നടക്കുന്ന ട്രയല്‍സില്‍ കായിക ക്ഷമത തെളിയിച്ചാല്‍ മാത്രമേ ബോള്‍ട്ടിന് റിയോയിലെ ട്രാക്കിലിറങ്ങാനാകൂ .

വേഗരാജാവ് ഉസൈന്‍ബോള്‍ട്ട് റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുമോ എന്ന കാര്യം ഇന്ന് അറിയാം. ലണ്ടനില്‍ നടക്കുന്ന ട്രയല്‍സില്‍ കായിക ക്ഷമത തെളിയിച്ചാല്‍ മാത്രമേ ബോള്‍ട്ടിന് റിയോയിലെ ട്രാക്കിലിറങ്ങാനാകൂ .

റിയോയിലേക്കുളള ജമൈക്കന്‍ ടീമില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ പേരുണ്ടെങ്കിലും ലണ്ടനില്‍ നടക്കുന്ന മുളളര്‍ ‍ ആനിവേഴ്സറി ഗെയിംസിലെ ട്രയല്‍സില്‍ പങ്കെടുത്ത് കായികക്ഷമത തെളിയിക്കണം. നേരത്തെ ജമൈക്കന്‍ ഒളിമ്പിക് ട്രയല്‍സില്‍ നിന്നും പേശീവലിവ് മൂലം ഉസൈന്‍ ബോള്‍ട്ട് പിന്മാറിയിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് നടക്കുന്ന ട്രയ‍ല്‍സില്‍ ബോള്‍ട്ടിന്റെ തിരിച്ചുവരവ് കൂടിയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ജീവിതത്തിലെ അവസാന ഒളിംപിക്സ് മറക്കാനാകാത്ത ഏടാക്കി മാറ്റുകയാണ് ഇനിയുളള ലക്ഷ്യമെന്ന് ബോള്‍ട്ട് പറഞ്ഞു. റിയോയിലും സ്വര്‍ണം നേടാനായാല്‍ നൂറ് മീറ്ററില്‍ തുടര്‍ച്ചയായി മൂന്ന് തവണ സ്വര്‍ണം നേടുന്ന ആദ്യ താരമാകും ഉസൈന്‍ ബോള്‍ട്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News