ആ നിര്‍ണായക തീരുമാനത്തിന് പിന്നില്‍ ധോണിയെന്ന് കൊഹ്‍ലി

Update: 2018-04-22 04:02 GMT
Editor : admin
ആ നിര്‍ണായക തീരുമാനത്തിന് പിന്നില്‍ ധോണിയെന്ന് കൊഹ്‍ലി
Advertising

ധോണിയോട് കൂടി ആലോചിച്ചാണ് ആ തീരുമാനത്തിലെത്തിയത്. കേദാര്‍ നല്ലൊരു പരീക്ഷണമാകുമെന്ന് ഞങ്ങളിരുവരും വിലയിരുത്തി

ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ബംഗ്ലാദേശ് പിടിമുറുക്കിയ ഘട്ടത്തില്‍ കേദാര്‍ ജാദവിനെ പന്ത് ഏല്‍പ്പിക്കാനുള്ള തീരുമാനത്തിന്‍റെ ക്രെഡിറ്റ് മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്കാണെന്ന് വിരാട് കൊഹ്‍ലി. 28 ഓവറില്‍ രണ്ടിന് 154 എന്ന നിലയില്‍ ബംഗ്ലാ കടുവകള്‍ ഇന്ത്യന്‍ ബൌളര്‍മാരെ കശക്കിയെറിയുമ്പോഴാണ് ബൌളിങിനായി കേദാര്‍ ജാദവിനെ പരീക്ഷിച്ചത്. തന്‍റെ രണ്ടാം ഓവറില്‍ തന്നെ തമീം ഇക്ബാലിനെ വീഴ്ത്തിയ ജാദവ് ബംഗ്ലാദേശിന്‍റെ വീഴ്ചക്ക് വിത്ത് പാകി. 121 റണ്‍ കൂട്ടുകെട്ടില്‍ തമീമിന്‍റെ പങ്കാളിയായ മുസഫിര്‍ റഹ്മാനെയും കൂടാരം കയറ്റിയത് കേദാര്‍ ജാദവായിരുന്നു.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേദാറിനെ കൊണ്ടുവരാനുള്ള തീരുമാനം ധോണിയുടെ ഉപദേശമനുസരിച്ചായിരുന്നുവെന്ന് കൊഹ്‍ലി വ്യക്തമാക്കിയത്. ധോണിയോട് കൂടി ആലോചിച്ചാണ് ആ തീരുമാനത്തിലെത്തിയത്. കേദാര്‍ നല്ലൊരു പരീക്ഷണമാകുമെന്ന് ഞങ്ങളിരുവരും വിലയിരുത്തി. അദ്ദേഹം നന്നായി ബൌള്‍ ചെയ്യുകയു ചെയ്തു. നെറ്റ്സില്‍ അധികം ബൌള്‍ ചെയ്തിട്ടില്ലെങ്കിലും കേദാര്‍ ചിന്തിക്കുന്ന ബൌളറാണ്. ബൌള്‍ ചെയ്യുമ്പോള്‍ ഒരു ബാറ്റ്സ്മാന്‍റെ രീതിയില്‍ ചിന്തിക്കാനാകുന്നത് ചെറുതല്ലാത്ത മേല്‍ക്കോയ്മ നല്‍കുന്നതാണ്. തന്‍റെ പദ്ധതികള്‍ ഭംഗിയായി നടപ്പിലാക്കാന്‍ കേദാര്‍ ജാദവിന് കഴിയുകയും ചെയ്തു - കൊഹ്‍ലി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News