മലേഷ്യക്കെതിരെ ഇന്ത്യക്ക് മിന്നും ജയം

Update: 2018-04-22 12:44 GMT
Editor : Subin
മലേഷ്യക്കെതിരെ ഇന്ത്യക്ക് മിന്നും ജയം

ശനിയാഴ്ച്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. പ്രാഥമിക റൗണ്ടില്‍ ഇന്ത്യ പാകിസ്ഥാനെ 3-1ന് തോല്‍പ്പിച്ചിരുന്നു...

ഏഷ്യ കപ്പ് ഹോക്കിയുടെ സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ മലേഷ്യയെ 6-2ന് തകര്‍ത്ത് ഇന്ത്യ. ആകാശ്ദീപ് സിങ്(14), ഹര്‍മന്‍ പ്രീത് സിങ്(19), എസ് കെ ഉത്തപ്പ(24), ഗുര്‍ജന്ദ് സിങ്(33), എസ് വി സുനില്‍(40), സര്‍ദാര്‍ സിങ്(60) എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്. റാസി റഹീമും(50) റംദാന്‍ റോസ്ലി(59)യും മലേഷ്യയുടെ മറുപടി ഗോളുകള്‍ നേടി. ജയത്തോടെ നാല് പോയിന്റുമായി സൂപ്പര്‍ഫോറില്‍ ഇന്ത്യ ഒന്നാമതെത്തി.

Advertising
Advertising

അസ്ലന്‍ഷാ കപ്പിലും(0-1) ഹോക്കി വേള്‍ഡ് ലീഗിലും(2-3) പോരുതി തോറ്റ ഇന്ത്യന്‍ പടയുടെ മലേഷ്യയോടുള്ള മധുര പ്രതികാരം കൂടിയായി ഈ വിജയം. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണ കൊറിയക്കെതിരെ സമനില വഴങ്ങിയ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കുന്നതായി മലേഷ്യക്കെതിരായ മിന്നും ജയം. ശനിയാഴ്ച്ച പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം. പ്രാഥമിക റൗണ്ടില്‍ ഇന്ത്യ പാകിസ്ഥാനെ 3-1ന് തോല്‍പ്പിച്ചിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News