ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി അശ്വിന്‍

Update: 2018-04-27 16:24 GMT
Editor : Ubaid
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമായി അശ്വിന്‍
Advertising

200 വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അശ്വിന് വേണ്ടി വന്നത് വെറും 37 മത്സരങ്ങളാണ്. ഇക്കാര്യത്തില്‍ അശ്വിന് മുന്നിലുള്ള ഒരേയൊരു താരം ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ക്ലാരീ ഗ്രിമ്മറ്റും

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതി ഇനി രവിചന്ദ്ര അശ്വിന് സ്വന്തം. ഇതിഹാസ താരങ്ങളായ വഖാര്‍ യൂനിസിനെയും ഡെന്നിസ് ലില്ലിയെയും മറികടന്നാണ് അശ്വിന്‍റെ നേട്ടം. 37 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് അശ്വിന്‍ 200 വിക്കറ്റുകള്‍ നേടിയത്. കാണ്‍പൂര്‍ ടെസ്റ്റിന്റെ നാലാം ദിനം കെയിന്‍ വില്യംസണെ പുറത്താക്കിയാണ് അശ്വിന്‍ ചരിത്രത്തില്‍ ഇടം നേടിയത്.

200 വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അശ്വിന് വേണ്ടി വന്നത് വെറും 37 മത്സരങ്ങളാണ്. ഇക്കാര്യത്തില്‍ അശ്വിന് മുന്നിലുള്ള ഒരേയൊരു താരം ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ക്ലാരീ ഗ്രിമ്മറ്റും. 36 മത്സരങ്ങളില്‍ നിന്നാണ് ഗ്രിമ്മറ്റ് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. 38 മത്സരങ്ങളില്‍ നിന്ന് 200 വിക്കറ്റ് നേടിയ വഖാര്‍ യൂനിസിനെയും ഡെന്നിസ് ലില്ലിയെയും മറികടന്നാണ് അശ്വിന്‍ ചരിത്ര താളുകളില്‍ ഇടം പിടിച്ചിരിക്കുന്നത്.

ടെസ്റ്റില്‍ 200 വിക്കറ്റ് സ്വന്തമാക്കുന്ന ഒന്‍പതാമത്തെ ഇന്ത്യന്‍ ബൌളറാണ് അശ്വിന്‍. കാണ്‍പൂര്‍ ടെസ്റ്റില്‍ രണ്ട് ദിവസത്തിനിടെ ഏഴ് വിക്കറ്റുകള്‍ അശ്വിന്‍ നേടിയിട്ടുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News