ബുംറയുടെ നോബോള്‍ ആയുധമാക്കി ജയ്പൂര്‍ ട്രാഫിക് പൊലീസിന്റെ പരസ്യം

Update: 2018-05-01 07:17 GMT
Editor : Subin
ബുംറയുടെ നോബോള്‍ ആയുധമാക്കി ജയ്പൂര്‍ ട്രാഫിക് പൊലീസിന്റെ പരസ്യം

ബുംറ നോബോള്‍ എറിയുന്ന ചിത്രം ജയ്പൂര്‍ ട്രാഫിക് പൊലീസ് റോഡ് സുരക്ഷയുടെ ഭാഗമായുള്ള പരസ്യത്തിനാണ് ഉപയോഗിച്ചത്. വര മറികടന്നാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നതാണ് പരസ്യത്തിലെ മുന്നറിയിപ്പ്...

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെ നിര്‍ണ്ണായക സമയത്ത് നോബോളെറിഞ്ഞ ജസ്പ്രീത് ബുംമ്രയെ പരിഹസിച്ച് ജയ്പൂര്‍ ട്രാഫിക് പോലീസിന്റെ പരസ്യം. ബുംറ നോബോള്‍ എറിയുന്ന ചിത്രം ജയ്പൂര്‍ ട്രാഫിക് പൊലീസ് റോഡ് സുരക്ഷയുടെ ഭാഗമായുള്ള പരസ്യത്തിനാണ് ഉപയോഗിച്ചത്. വര മറികടന്നാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നതാണ് പരസ്യത്തിലെ മുന്നറിയിപ്പ്.

Advertising
Advertising

തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ സീബ്രാ ലൈനിനരികില്‍ നില്‍ക്കുന്ന രണ്ട് കാറുകളുടെയും ബുംറ നോബോള്‍ എറിയുന്നതിന്റെയും ചിത്രം പങ്കുവെച്ച ട്രാഫിക് പൊലീസ്, ലൈന്‍ മുറിച്ചുകടക്കരുത്, അതിന് വലിയ വില നല്‍കേണ്ടി വരും എന്ന പരസ്യവാചകം അതിന് താഴെ നല്‍കിയിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാന്റെ ഫഖര്‍ സമാന്റെ വിക്കറ്റ് ബുംറ തുടക്കത്തിലെ വീഴ്ത്തിയിരുന്നെങ്കിലും അമ്പയര്‍ നോ ബോള്‍ വിധിച്ചതിനാല്‍ ഔട്ട് അനുവദിച്ചില്ല. തുടര്‍ന്ന് ഫഖര്‍ സെഞ്ചുറി നേടി പാക്കിസ്ഥാന്റെ വമ്പന്‍ ടോട്ടലില്‍ നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News