ഐസിസി റാങ്കിംഗില്‍ പാകിസ്താന് കുതിപ്പ്. ലോകകപ്പ് യോഗ്യത നേടിയേക്കും

Update: 2018-05-04 05:06 GMT
Editor : admin
ഐസിസി റാങ്കിംഗില്‍ പാകിസ്താന് കുതിപ്പ്. ലോകകപ്പ് യോഗ്യത നേടിയേക്കും
Advertising

2017 സെപ്റ്റംബര്‍ 30നുള്ള റാങ്കിംഗില്‍ ആദ്യ ഏഴ് സ്ഥാനക്കാര്‍ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടും.

ചാമ്പ്യന്‍സ് ട്രോഫിയില്‍ അപ്രതീക്ഷിത കുതിപ്പോടെ കിരീടം സ്വന്തമാക്കിയ പാകിസ്താന് ഐസിസി ലോക റാങ്കിംഗിലും വന്‍ മുന്നേറ്റം. ശ്രീലങ്കയെയും ബംഗ്ലാദേശിനെയും പിന്തള്ളി ആറാം സ്ഥാനത്താണ് പാകിസ്താന്‍ എത്തിയത്. ലോക ഏകദിന റാങ്കിംഗിലെ ആദ്യ ഏഴ് സ്ഥാനക്കാര്‍ക്കും ആതിഥേയരായ ഇംഗ്ലണ്ടിനുമാണ് 2019 ലോകകപ്പില്‍ കളിക്കാന്‍ യോഗ്യത ലഭിക്കുക. കാലങ്ങളായി എട്ടാം സ്ഥാനത്തുള്ള പാകിസ്താനും തൊട്ട് താഴെയുള്ള വെസ്റ്റിന്‍ഡീസുമില്ലാതെ അടുത്ത ലോകകപ്പ് അരങ്ങേറുമെന്ന ആശങ്കകള്‍ക്കിടെയാണ് ആറാം റാങ്കുകാരായി ചാമ്പ്യന്‍സ് ട്രോഫിക്കെത്തിയ പാകിസ്താന്‍ കിരീടം നേടിയത്. 2017 സെപ്റ്റംബര്‍ 30നുള്ള റാങ്കിംഗില്‍ ആദ്യ ഏഴ് സ്ഥാനക്കാര്‍ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടും.

ദക്ഷിണാഫ്രിക്ക തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ആസ്ത്രേലിയക്ക് പിറകെ മൂന്നാം സ്ഥാനത്താണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളോടെ ടൂര്‍ണമെന്‍റിന്‍റെ താരമായി മാറിയ പേസര്‍ ഹസന്‍ അലി കരിയറിലാദ്യമായി ബൌളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടി. ഏഴാം സ്ഥാനത്താണ് പാക് പേസര്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News