അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ഇടം നേടി രോഹന്‍ എസ് കുന്നുമ്മല്‍

Update: 2018-05-07 19:49 GMT
Editor : Trainee
അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ഇടം നേടി രോഹന്‍ എസ് കുന്നുമ്മല്‍

ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷ

Full View

ഇന്ത്യയുടെ അണ്ടര്‍ 19 ദേശീയക്രിക്കറ്റ് ടീമില്‍ ഇടം പിടിച്ചതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ രോഹന്‍ എസ് കുന്നുമ്മല്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനുകുമെന്നാണ് രോഹന്റെ പ്രതീക്ഷ. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ പൂര്‍ണ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്.

ജീവനു തുല്യം ക്രിക്കറ്റിനെ സ്നേഹിക്കുക. സാഹചര്യങ്ങള്‍ പ്രതികൂലമായപ്പോള്‍ പിച്ചിനോട് വിടപറഞ്ഞ് തിരികെ നടക്കുക. ഒടുവില്‍ മകനിലൂടെ ആ സ്വപ്ന സാക്ഷാത്കാരം പൂര്‍ത്തീകരിക്കുക. പറഞ്ഞ് വന്നത് സുശീല്‍ കുന്നുമ്മല്‍ എന്ന അച്ഛനെ കുറിച്ചാണ്. കൊയിലാണ്ടി കൊല്ലത്തെ ഈ വീട്ടില്‍ ക്രിക്കറ്റ് ബാറ്റേന്തിയ കൊച്ചു പയ്യന്‍ ഇന്ത്യയുടെ അണ്ടര്‍ 19 ദേശീയ ക്രിക്കറ്റ് ടീമിലിടം പിടിക്കുമ്പോള്‍ സ്വപ്നലോകത്താണ് ഈ അച്ഛന്‍.

സച്ചിനെ ഏറെ ഇഷ്ടപ്പെടുന്ന രോഹന്‍ ഇത് സ്വപ്നസാക്ഷാത്കാരം കൂടിയാണ്. കഴിഞ്ഞ വര്ഷം നടന്ന കുച്ച് ബിഹാര്‍ ട്രോഫിയില്‍ ഡെല്‍ഹിക്കെതിരെ 253 റണ്‍സ് എടുത്തതോടെയാണ് രോഹന്‍ ക്രിക്കറ്റ് ലോകത്ത് ശക്തമായ സാന്നിധ്യമറിയിച്ചത്. ഈ പ്രകടനം ഒടുവില്‍ അണ്ടര്‍ 19 ദേശീയ ടീമിലേക്ക് വഴി തുറന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ രോഹന്‍ ക്രിക്കറ്റ് പരിശീലകനായ സന്തോഷ് കുമാറിന്റെ കീഴിലാണ് പരിശീലിക്കുന്നത്.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News