നീന്തല്‍ക്കുളത്തില്‍ ഇന്ത്യക്ക് നിരാശ

Update: 2018-05-09 18:25 GMT
Editor : Jaisy
നീന്തല്‍ക്കുളത്തില്‍ ഇന്ത്യക്ക് നിരാശ
Advertising

മലയാളി താരം സജന്‍ പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗത്തിലെ ഹീറ്റ്സില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു

മലയാളി താരം സജന്‍ പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗത്തിലെ ഹീറ്റ്സില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. എല്ലാ ഹീറ്റ്സും കഴിഞ്ഞപ്പോള്‍ ഇരുപത്തെട്ടാം സ്ഥാനത്താണ്.

ഒളിമ്പിക്സിലെ ഏറ്റവും ഗ്ലാമറസ് ആയ ഇനങ്ങളിലൊന്നില്‍ പങ്കെടുത്തു. കായികലോകത്തിലെ തന്നെ എണ്ണപ്പെട്ട താരങ്ങളിലൊരാളായ മെക്കല്‍ ഫെല്‍പ്സിനൊപ്പം മത്സരിച്ചു. റിയോയില്‍ നിന്നും തിരികെ പോരുമ്പോള്‍ ഇതുരണ്ടുമാണ് സജന് അഭിമാനിക്കാനുള്ളത്.വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ സജന്‍ സെമി ഫൈനല്‍ ബര്‍ത്ത് നേടിയാല്‍ പോലും അത്ഭുതമാകുമായിരുന്നു. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ ആദ്യ ഹീറ്റ്സില്‍ മത്സരിച്ച സജന് നാലാമതെത്താനേ സാധിച്ചുള്ളു.

അഞ്ചു പേര്‍ മത്സരിച്ച ആദ്യ ഹീറ്റ്സില്‍ നാലാമതെത്തിയ സജന്റെ സമയം 1 മിനുട്ട് 59 ദശാംശം 37 സെക്കന്റ് .ഹങ്കറിയിലെ ടാമസ് കെന്‍ഡറേസി 1-54-73 സെക്കന്റ് സമയത്തോടെ ഹീറ്റ്സില്‍ ഒന്നാമതെത്തി. 200 മീറ്ററിലെ സജന്റെ മികച്ച സമയം ഒരു മിനുട്ട് അന്‍പത്തി ഒന്‍പതേ ദശാശം 27 സെക്കന്‍ഡാണ്. ഈ സമയം കണ്ടെത്തിയാല്‍പ്പോലും ഹീറ്റ്സില്‍ നാലാമതെത്താനേ സജന് കഴിയുമായിരുന്നുള്ളു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News