രണ്ടാം ഇന്നിങ്സിലും ഗംഭീര്‍ പരാജയപ്പെട്ടു; കര്‍ണാടകക്ക് ഇന്നിങ്സ് ജയം

Update: 2018-05-09 10:25 GMT
രണ്ടാം ഇന്നിങ്സിലും ഗംഭീര്‍ പരാജയപ്പെട്ടു; കര്‍ണാടകക്ക് ഇന്നിങ്സ് ജയം

രണ്ടാം ഇന്നിങ്സിലും ഡല്‍ഹി നായകന്‍ ഗൌതം ഗംഭീര്‍ പരാജയപ്പെട്ടു, രണ്ട് റണ്‍സ് മാത്രമാണ് ഗംഭീറിന് സ്വന്തമാക്കാനായത്.

ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കര്‍ണാടകക്ക് മിന്നും ജയം. ഒരിന്നിങ്സിനും 160 റണ്‍സിനുമാണ് കര്‍ണാടക വിജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം ഇന്നിങ്സിലും ഡല്‍ഹി ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു. 43 ഓവറുകള്‍ മാത്രം നീണ്ടു നിന്ന ഡല്‍ഹിയുടെ രണ്ടാം ഇന്നിങ്സ് 164 റണ്‍സിനാണ് അവസാനിച്ചത്. രണ്ടാം ഇന്നിങ്സിലും ഡല്‍ഹി നായകന്‍ ഗൌതം ഗംഭീര്‍ പരാജയപ്പെട്ടു, രണ്ട് റണ്‍സ് മാത്രമാണ് ഗംഭീറിന് സ്വന്തമാക്കാനായത്. അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ഗൌതമാണ് ഡല്‍ഹിയുടെ അന്തകനായത്.

Tags:    

Similar News