ദ്രാവിഡ് - ഗാംഗുലി സഖ്യത്തിന്‍റെ റെക്കോഡ് തകര്‍ന്നു; ഒരു ദിനം പിറന്നത് 870 റണ്‍സ്

Update: 2018-05-09 15:18 GMT
Editor : admin
ദ്രാവിഡ് - ഗാംഗുലി സഖ്യത്തിന്‍റെ റെക്കോഡ് തകര്‍ന്നു; ഒരു ദിനം പിറന്നത് 870 റണ്‍സ്
Advertising

1999 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ നേടിയ മൂന്നാം വിക്കറ്റിലെ റെക്കോഡ് സ്കോറായ 318 ഇതോടെ പഴങ്കഗഥയായി മാറി. എട്ട് വിക്കറ്റിന് 445 റണ്‍സ് എന്ന.......


ഇംഗ്ലീഷ് കൌണ്ടി ക്രിക്കറ്റില്‍ റെക്കോഡുകളുടെ പെരുമഴക്കാലം. ഇംഗ്ലണ്ടിലെ കളിമൈതാനങ്ങളി‍ല്‍ ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിനുള്ള ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് - സൌരവ് ഗാംഗുലി സഖ്യത്തിന്‍റെ റെക്കോഡ് തൂത്തെറിയപ്പെട്ട മത്സരത്തില്‍ ആകെ പിറന്നത് 870 റണ്‍സാണ്. ഒരു ലിസ്റ്റ് എ മത്സരത്തില്‍ പിറക്കുന്ന ഏറ്റവും വലിയ ഏകദിന സ്കോറാണിത്.

നോട്ട്സും നോര്‍ത്തംപ്ടണ്‍ഷെയറും തമ്മിലുള്ള മത്സരമാണ് റെക്കോഡുകളുടെ കളിത്തൊട്ടിലായത്. നോട്ടിംഗംഷെയറാണ് ആദ്യം ബാറ്റ് ചെയ്തത്. റിക്കി വെസല്‍സും മിച്ചല്‍ ലമ്പും ചേര്‍ന്ന് 39.2 ഓവറില്‍ അടിച്ചു കൂട്ടിയത് 342 റണ്‍സ്. 1999 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ നേടിയ മൂന്നാം വിക്കറ്റിലെ റെക്കോഡ് സ്കോറായ 318 ഇതോടെ പഴങ്കഗഥയായി മാറി. എട്ട് വിക്കറ്റിന് 445 റണ്‍സ് എന്ന കൂറ്റന്‍ സ്കോറിലാണ് നോട്ടിംഗംഷെയറിന്‍റെ ഇന്നിങ്സ് അവസാനിച്ചത്.

രണ്ടാമത് ബാറ്റിങിനിറങ്ങിയ നോര്‍ത്തംപ്ടണ്‍ഷെയറും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. 128 റണ്‍സ് നേടി റോറി ക്ലെന്‍വെല്‍ഡ് മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ടീം ഒരു വിജയത്തിന് സമീപത്തെത്തി. ഒടുവില്‍ 20 റണ്‍ അകലെ വച്ച് ആ ലക്ഷ്യം നഷ്ടമായെങ്കിലും 870 റണ്‍സാണ് ഇരുടീമുകളും വാരിക്കൂട്ടിയത്. ലിസ്റ്റ് എ മത്സരങ്ങളില്‍ ഒരു ദിവസം പിറക്കുന്ന ഏറ്റവും വലിയ സ്കോറാണിത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News