രവി ശാസ്ത്രി ഐസിസി ക്രിക്കറ്റ് കമ്മിറ്റി അംഗത്വം രാജിവച്ചു

Update: 2018-05-09 04:02 GMT
Editor : Subin
രവി ശാസ്ത്രി ഐസിസി ക്രിക്കറ്റ് കമ്മിറ്റി അംഗത്വം രാജിവച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ലഭിക്കാത്തതുമായി രവി ശാസ്ത്രിയുടെ രാജിക്ക് ബന്ധമില്ലെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് രാജിയെന്നുമാണ് ഔദ്യോഗിക വിശദീകരണം

മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി ഐസിസി ക്രിക്കറ്റ് കമ്മിറ്റി അംഗത്വം രാജിവച്ചു. ആറ് വര്‍ഷമായി ഐസിസിയിലെ മാധ്യമ പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നു ശാസ്ത്രി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ലഭിക്കാത്തതുമായി രവി ശാസ്ത്രിയുടെ രാജിക്ക് ബന്ധമില്ലെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് രാജിയെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്കുള്ള മത്സരത്തില്‍ അനില്‍ കുംബ്ലെയോടായിരുന്നു രവി ശാസ്ത്രി പരാജയപ്പെട്ടത്. അനില്‍ കുംബ്ലെയാണ് ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News