രവീന്ദ്ര ജ‍ഡേജ നാളെ വിവാഹിതനാകും

Update: 2018-05-11 09:45 GMT
Editor : admin
രവീന്ദ്ര ജ‍ഡേജ നാളെ വിവാഹിതനാകും

 ജഡേജ ഇന്ന് കളിക്കില്ലെന്നും നാളെ വിവാഹമായതിനാലാണ് ടീമിനോടൊപ്പം മുംബൈയിലെത്തിയിട്ടുള്ളതെന്നും ഗുജറാത്ത് ടീം അധികൃതര്‍ വ്യക്തമാക്കി...

ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജ‍ഡേജ നാളെ വിവാഹിതനാകും. രാജ്കോട്ടില്‍ നടക്കുന്ന ചടങ്ങിലാണ് പ്രതിശ്രുത വധു റിവ സോളങ്കിയെ ജഡേജ ജീവിതത്തിന്‍റെ ഭാഗമാക്കുക. ഐപിഎല്ലില്‍ ഇന്നു നടക്കുന്ന ഗുജറാത്ത് ലയണ്‍സ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ ജഡേജ ഇതിനാല്‍ കളത്തിലിറങ്ങില്ല. ജഡേജ ഇന്ന് കളിക്കില്ലെന്നും നാളെ വിവാഹമായതിനാലാണ് ടീമിനോടൊപ്പം മുംബൈയിലെത്തിയിട്ടുള്ളതെന്നും ഗുജറാത്ത് ടീം അധികൃതര്‍ വ്യക്തമാക്കി. നാളെ വൈകുന്നേരം നടക്കുന്ന സത്ക്കാരത്തില്‍ ഗുജറാത്ത് ടീം അംഗങ്ങള്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News