സച്ചിന്‍റെ ആ കടുത്ത ആരാധകന്‍ തിരുവനന്തപുരത്തുമെത്തി

Update: 2018-05-11 03:53 GMT
Editor : Sithara
സച്ചിന്‍റെ ആ കടുത്ത ആരാധകന്‍ തിരുവനന്തപുരത്തുമെത്തി

കടുത്ത സച്ചിൻ ആരാധകൻ. സച്ചിൻ കളം വിട്ടിട്ടും നിഴൽ പോലെ ഇന്ത്യൻ ടീമിന് പിന്നാലെ സ്റ്റേഡിയങ്ങൾ തോറും പിന്തുണയുമായെത്തും.

സച്ചിന്‍റെ കടുത്ത ആരാധകനായ സുധീർ കുമാർ ഇന്ത്യയുടെ എല്ലാ ഹോം മത്സരങ്ങളിലും ഗാലറിയിലെ സാന്നിധ്യമാണ്. തിരുവനന്തപുരം ആദ്യ അന്തർദേശീയ ട്വന്റി -20 ക്ക് വേദിയായപ്പോഴും സുധീർ പതിവ് തെറ്റിച്ചില്ല.

Full View

സുധീർ കുമാറിനെ അറിയാത്ത ക്രിക്കറ്റ് പ്രേമികളില്ല. ശരീരത്തിൽ ചായം പൂശി മൂവർണക്കൊടിയും ശംഖുമായി ഇന്ത്യൻ ടീമിന്റെ കളത്തിലിറങ്ങാത്ത താരം.

കടുത്ത സച്ചിൻ ആരാധകൻ. സച്ചിൻ കളം വിട്ടിട്ടും നിഴൽ പോലെ ഇന്ത്യൻ ടീമിന് പിന്നാലെ സ്റ്റേഡിയങ്ങൾ തോറും പിന്തുണയുമായെത്തും. ഇപ്പോൾ കാര്യവട്ടത്തുമെത്തി. കാര്യവട്ടത്തെ ഗാലറിക്കും കാണികൾക്കും മുഴുവൻ മാർക്കും നൽകിയാണ് സുധീർ മടങ്ങിയത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News