പുതിയ ഹെയര്‍സ്റ്റൈലുമായി ഇന്‍റര്‍നെറ്റ് ലോകത്ത് മെസി തരംഗം

Update: 2018-05-12 14:12 GMT
Editor : admin
പുതിയ ഹെയര്‍സ്റ്റൈലുമായി ഇന്‍റര്‍നെറ്റ് ലോകത്ത് മെസി തരംഗം

പുതിയ ലുക്കില്‍ മെസി പരിശീലന വേളക്കായി ഇംഗ്ലണ്ടില്‍ എത്തിയ വിവരം അദ്ദേഹത്തിന്‍റെ ക്ലബ്ബായ ബാഴ്സലോണ തന്നെയാണ് ലോകത്തെ....

ലയണല്‍ മെസിയുടെ പുതിയ ഹെയര്‍ സ്റ്റൈലാണിപ്പോള്‍ കായിക രംഗത്തെ ചര്‍ച്ചാ വിഷയം. സ്വര്‍ണ തലമുടിയും ചെമ്പന്‍ താടിയുമായി അവധിയാഘോഷിക്കുന്ന മെസിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പുതിയ ലുക്കില്‍ തന്‍റെ ക്ലബിന് വേണ്ടി പരിശീലനത്തിനിറങ്ങിയ ദൃശ്യങ്ങളും പുറത്തുവന്നു

നിരാശയുടെ കൊടുമുടിയില്‍ കടുംകൈ കാണിച്ച് കളം വിട്ട ഫുട്ബോള്‍ മിശിഹാ ഇപ്പോള്‍ എവിടെയായിരിക്കും എങ്ങനെയിരിക്കും എന്നൊക്കായായിരുന്നല്ലോ ആരാധകരുടെ ആധി. എങ്ങനെയിരിക്കുന്നുവെന്ന ചോദ്യത്തിന് ഭാര്യ ആന്‍റോണിയോ റോക്കുസ്സോ ഇന്‍സ്റ്റഗ്രാമിലൂടെ മറുപടി നല്‍കി സ്വര്ണ തലമുടിയും ചെമ്പന്‍ താടിയും ശരീരത്തില‍് നിറയെ ടാറ്റൂവുമായി ഇരിക്കുന്ന പുത്തന്‍ മെസിയുടെ പടം അങ്ങനെ സോഷ്യല്‍ മീഡിയയില്‍ വൈറലായി

Advertising
Advertising

ഇനി എവിടെയിരിക്കുന്നുവെന്ന ചോദ്യം. അതിന് ബാഴ്സലോണയും ഉത്തരം നല്‍കി .പുതിയ ലുക്കില്‍ മെസി പരിശീലന വേളക്കായി ഇംഗ്ലണ്ടില്‍ എത്തിയ വിവരം അദ്ദേഹത്തിന്‍റെ ക്ലബ്ബായ ബാഴ്സലോണ തന്നെയാണ് ലോകത്തെ അറിയിച്ചിരിക്കുന്നത് കോപയിലെ തോല്‍വിയെല്ലാം മറന്ന് സ്പാനീഷ് ലീഗില്‍ ബാഴ്സക്കായി പുതിയ സീസണ്‍ തുടങ്ങാനിരിക്കുമ്പോള്‍ ചര്‍ച്ചയെല്ലാം അദ്ദേഹത്തിന്‍റെ പുതിയ ലുക്കിനെ കുറിച്ചാണ്
പുതിയ രൂപത്തെയും ഭാവത്തെയും പല രൂപത്തിലാണ് ആരാധകരും കൂട്ടുകാരും വരവേറ്റിരിക്കുന്നത്.

Training camp at St. George's Park gets underway / Comença l'estada a St. George's Park / Empieza el 'stage' en St. George's Park

Nai-post ni FC Barcelona noong Lunes, Hulyo 25, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News