രോഹിത് ശര്‍മ തിരിച്ചുവരവിന് ഒരുങ്ങുന്നു

Update: 2018-05-12 09:03 GMT
Editor : admin
രോഹിത് ശര്‍മ തിരിച്ചുവരവിന് ഒരുങ്ങുന്നു

തമിഴ്നാടിനെതിരെയുള്ള രഞ്ജി ട്രോഫി സെമിഫൈനലില്‍ മുംബൈക്കായി രോഹിത് പാഡണിയുമെന്നാണ് സൂചന. 2016 ഒക്ടോബറില്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ.....

പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ രോഹിത് ശര്‍മ തിരിച്ചുവരവിന് ഒരുങ്ങുന്നു. തമിഴ്നാടിനെതിരെയുള്ള രഞ്ജി ട്രോഫി സെമിഫൈനലില്‍ മുംബൈക്കായി രോഹിത് പാഡണിയുമെന്നാണ് സൂചന. 2016 ഒക്ടോബറില്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തിലാണ് രോഹിത് അവസാനമായി കളിച്ചത്.

70 റണ്‍സെടുത്ത് തിളങ്ങിയെങ്കിലും പരിക്കിന്‍റെ പിടിയിലായ താരം ലണ്ടനില്‍ ശസ്ത്രക്രിയക്കും വിധേയനായി. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്‍റി20 പരമ്പരകള്‍ വരാനിരിക്കെ രോഹിത് പൂര്‍ണ ആരോഗ്യുവനായി കളത്തിലെത്തുന്നത് ടീം ഇന്ത്യക്കും ശുഭകരമായ വാര്‍ത്തയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News