ഷമി കൂടുതല്‍ കുരുക്കിലേക്ക്: പണം കൈപ്പറ്റിയെന്ന ആരോപണം ബിസിസിഐ അന്വേഷിക്കും

Update: 2018-05-12 12:23 GMT
Editor : admin
ഷമി കൂടുതല്‍ കുരുക്കിലേക്ക്: പണം കൈപ്പറ്റിയെന്ന ആരോപണം ബിസിസിഐ അന്വേഷിക്കും

 ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ഷമി ദുബൈയിലേക്ക് പോയതായും അവിടെ വച്ച് ചിലരില്‍ നിന്നും പണം കൈപ്പറ്റിയതായും ഭാര്യ നേരത്തെ പൊലീസില്‍ നല്‍കിയ പരാതിയില്‍ കുറ്റപ്പെടുത്തിയിരുന്നു.

ഭാര്യ ഉയര്‍ത്തിയ ആരോപണങ്ങളെ തുടര്‍ന്ന് ബിസിസിഐ കരാര്‍ നഷ്ടമായ ഇന്ത്യയുടെ പേസ് ബൌളര്‍ മുഹമ്മദ് ഷമിക്കെതിരെ അഴിമതി വിരുദ്ധ സമിതിയുടെ അന്വേഷണത്തിന് ബിസിസിഐയുടെ ദൈനംദിന കാര്യങ്ങളുടെ മേല്‍നോട്ടത്തിനായി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ഉത്തരവിട്ടു. ഷമിയുടെ ഭാര്യ ഉയര്‍ത്തിയ പണം സ്വീകരിക്കല്‍ ആരോപണങ്ങളെ സംബന്ധിച്ചാകും സമിതി അന്വേഷിക്കുക. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ഷമി ദുബൈയിലേക്ക് പോയതായും അവിടെ വച്ച് ചിലരില്‍ നിന്നും പണം കൈപ്പറ്റിയതായും ഭാര്യ നേരത്തെ പൊലീസില്‍ നല്‍കിയ പരാതിയില്‍ കുറ്റപ്പെടുത്തിയിരുന്നു.

Advertising
Advertising

പണമിടപാട് സംബന്ധിച്ച് ഷമിയും ഭാര്യയും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണത്തിന്‍റെ ഓഡിയോ കേട്ട ശേഷമാണ് ഉന്നതാധികാര സമിതിയുടെ നടപടി. ഒരു പാകിസ്താന്‍ വനിത മുഖേന മുഹമ്മദ് ഭായ് എന്ന വ്യക്തി പണം കൊടുത്തുവിട്ടതായി സംഭാഷണത്തില്‍ സൂചനയുണ്ടെന്നാണ് അറിയുന്നത്. ഇംഗ്ലണ്ടില്‍ താമസമുള്ള മുഹമ്മദ് ഭായുടെ നിര്‍ദേശമനുസരിച്ചാണ് ഷമി പണം കൈപ്പറ്റിയതെന്ന് ഭാര്യ ഹസിന്‍ ജഹാന്‍ നേരത്തെ ആരോപിച്ചിരുന്നു. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍‌ദേശം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News