അജ്‍മലും വിനിയും വേഗതാരങ്ങള്‍

Update: 2018-05-13 02:37 GMT
Editor : Alwyn K Jose
അജ്‍മലും വിനിയും വേഗതാരങ്ങള്‍
Advertising

സംസ്ഥാന സ്‍കൂള്‍ കായികമേളയില്‍ മുഹമ്മദ് അജ്‍മലും വിനിയും വേഗമേറിയ താരങ്ങള്‍.

Full View

സംസ്ഥാന സ്‍കൂള്‍ കായികമേളയില്‍ മുഹമ്മദ് അജ്‍മലും വിനിയും വേഗമേറിയ താരങ്ങള്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ അജ്‍മല്‍ ഒന്നാമത് ഓടിയെത്തിയപ്പോള്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ പിവി വിനി വേഗമേറിയ താരമായി.

സബ്‍ജൂനിയര്‍ ഗേള്‍സ് നൂറ് മീറ്ററില്‍ ഉഷ സ്‍കൂളിലെ എല്‍ഗ തോമസ് സ്വര്‍ണം നേടി. 400 മീറ്ററിലും എല്‍ഗ സ്വര്‍ണമണിഞ്ഞിരുന്നു. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ശ്രീരാഗ് ടി സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ സോഫിയ സണ്ണി ഒന്നാമതായി ഫിനിഷ് ചെയ്തു. ജൂനിയര്‍ ആണ്‍കുട്ടികളുടെ നൂറു മീറ്ററില്‍ സി അഭിനവിനാണ് സ്വര്‍ണം. തിരുവനന്തപുരം സായിയുടെ താരമാണ് അഭിനവ്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News