ആസ്‌ട്രേലിയക്കെതിരെ സച്ചിന് പറ്റാത്തത് കോഹ്‍ലിക്കായിട്ടുണ്ടെന്ന് ഗാംഗുലി

Update: 2018-05-13 19:36 GMT
Editor : rishad
ആസ്‌ട്രേലിയക്കെതിരെ സച്ചിന് പറ്റാത്തത് കോഹ്‍ലിക്കായിട്ടുണ്ടെന്ന് ഗാംഗുലി

പൂനെ ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിയുടെ പശ്ചാതലത്തില്‍ ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരവെയാണ് കോഹ്‍ലിയെ പുകഴ്ത്തി ഗാംഗുലി രംഗത്ത് എത്തിയത്. 

ആസ്‌ട്രേലിയക്കെതിരെ സച്ചിന് പറ്റാത്തത് കോഹ്‍ലിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. പൂനെ ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിയുടെ പശ്ചാതലത്തില്‍ ചില കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരവെയാണ് കോഹ്ലിയെ പുകഴ്ത്തി ഗാംഗുലി രംഗത്ത് എത്തിയത്. കോഹ്‍ലിയും മനുഷ്യനാണ്, തെറ്റുകള്‍ സ്വാഭാവികമാണ്, പൂനെയിലെ രണ്ട് ഇന്നിങ്‌സുകളിലും കോഹ്ലിയുടെ ഷോട്ട് സെലക്ഷന്‍ പാളിയെന്നത് നേരാണ് അതുവെച്ച് അദ്ദേഹത്തെ വിലയിരുത്താനാവില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

Advertising
Advertising

ആസ്‌ട്രേലിയയില്‍ കോഹ്‍ലിയുടെ ഫോം മികച്ചതായിരുന്നു, തുടര്‍ച്ചയായി ടെസ്റ്റുകളിലാണ് അദ്ദേഹം അവിടെ സെഞ്ച്വറി നേടിയത്, ഇത്തരത്തിലൊന്ന് സച്ചിന് നേടാനായില്ലെന്നും ഗാംഗുലി വ്യക്തമാക്കി. ആസ്‌ട്രേലിയക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡ് സച്ചിനാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 333 റണ്‍സിനാണ് പൂനെയില്‍ ഇന്ത്യ തോറ്റത്. തുടര്‍ച്ചയായ 19 വിജയങ്ങള്‍ക്ക് ശേഷമായിരുന്നു കോഹ്‍ലിയുടെ സംഘം തോല്‍വി പിണഞ്ഞത്. ശനിയാഴ്ച ബാംഗളൂരിലാണ് രണ്ടാം ടെസ്റ്റ്. ടീമില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് മുന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ബംഗളൂരു ടെസ്റ്റും വിജയിച്ച് പരമ്പരയില്‍ മുന്നിലെത്താനാവും ഓസ്‌ട്രേലിയ ശ്രമിക്കുക.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News