സിക്സറുകളില്‍ യുവിയെ തള്ളി ഹിറ്റ്മാന്‍

Update: 2018-05-13 12:05 GMT
Editor : admin
സിക്സറുകളില്‍ യുവിയെ തള്ളി ഹിറ്റ്മാന്‍

അഞ്ച് സിക്സറുകള്‍ പായിച്ച രോഹിത് കുട്ടിക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളുടെ ഉടമയായ ഇന്ത്യക്കാരനെന്ന റെക്കോഡും സ്വന്തം പേരിലാക്കി.

അലസതയുടെ ആള്‍രൂപമാണെങ്കിലും താളം കണ്ടെത്തിയാല്‍ രോഹിത് ശര്‍മയെ പോലെ അപകടകാരിയായ ഒരു ബാറ്റ്സ്മാന്‍ ഇന്ന് ക്രിക്കറ്റ് ലോകത്തില്ല. ഉറങ്ങി കിടന്ന ശേഷം മികച്ച ഒരു ഇന്നിങ്സിലൂടെ വരവറിയിക്കുന്നത് ഹിറ്റ്മാന്‍റെ പതിവ് സ്വഭാവമാണ്. നിധാഹാസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ നിര്‍ണായക മത്സരത്തിലും രോഹിതിന്‍റെ സംഹാര ഭാവമാണ് കാണികള്‍ കണ്ടത്. 61 പന്തുകളില്‍ നിന്നും 89 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ ടീമിന്‍റെ വിജയ ശില്‍പ്പികളൊലൊരാളായി മാറി.

ഈ റണ്‍വേട്ടക്കിടെ അഞ്ച് സിക്സറുകള്‍ പായിച്ച രോഹിത് കുട്ടിക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളുടെ ഉടമയായ ഇന്ത്യക്കാരനെന്ന റെക്കോഡും സ്വന്തം പേരിലാക്കി. 74 സിക്സറോടെ യുവരാജ് സിങ് കൈവശം വച്ചിരുന്ന നേട്ടമാണ് ഹിറ്റ്മാന്‍ സ്വന്തമാക്കി മാറ്റിയത്. 103 സിക്സറുകളടിച്ചിട്ടുള്ള ഗെയിലും ഗുപ്റ്റിലുമാണ് പട്ടികയിലെ സംയുക്ത ഒന്നാം സ്ഥാനക്കാര്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News