യൂറോയില്‍ അല്‍ബേനിയക്ക് ചരിത്ര ജയം

Update: 2018-05-13 05:57 GMT
Editor : admin
യൂറോയില്‍ അല്‍ബേനിയക്ക് ചരിത്ര ജയം

നാല്‍പത്തിയഞ്ചാം മിനിറ്റില്‍ സാദികുവാണ് അല്‍ബേനിയക്കായി ചരിത്രം കുറിച്ച ഗോള്‍ നേടിയത്.

Full View

യൂറോ കപ്പില്‍ അല്‍ബേനിയക്ക് ചരിത്ര ജയം. റൊമേനിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് അല്‍ബേനിയ യൂറോ കപ്പ് ചരിത്രത്തിലെ ആദ്യ ജയം സ്വന്തമാക്കിയത്. തോല്‍വിയോടെ റൊമേനിയ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ജയം ഉറപ്പിച്ചായിരുന്നു റൊമേനിയ ഇറങ്ങിയത്. പ്രീക്വാര്‍ട്ടര്‍ സ്വപ്നം കണ്ട ലോര്‍ദാനെസ്കുവിന്‍റെ ടീമിന് പക്ഷേ കന്നിയങ്കക്കാരായ അല്‍ബേനിയക്ക് മുന്നില്‍ അടിപതറി.

നാല്‍പത്തിയഞ്ചാം മിനിറ്റില്‍ സാദികുവാണ് അല്‍ബേനിയക്കായി ചരിത്രം കുറിച്ച ഗോള്‍ നേടിയത്. പന്ത് കൂടുതല്‍ സമയം കൈവശം വെച്ചത് റൊമേനിയയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയിലും എതിര്‍ ഗോള്‍മുഖത്ത് അല്‍ബേനിയന്‍ മുന്നേറ്റനിര നിരന്തരം കയറിയിറങ്ങി.

Advertising
Advertising

സമനില പിടിക്കാനായി റൊമേനിയ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു. എഴുപത്തിനാലാം മിനിറ്റില്‍ ഗോള്‍ നേടാനുള്ള റോമേനിയയുടെ ശ്രമം അല്‍ബേനിയന്‍ പ്രതിരോധ നിര താരം അജേറ്റി നിഷ്പ്രഭമാക്കി. മിനിറ്റുകള്‍ക്കുള്ളില്‍ ലഭിച്ച സുവര്‍ണാവസരം അന്‍ഡോണ്‍ കളഞ്ഞുകുളിച്ചു. അവസാന പത്ത് മിനിറ്റുകളിലും അല്‍ബേനിയന്‍ ആധിപത്യമായിരുന്നു. തോല്‍വിയോടെ റൊമേനിയ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായപ്പോള്‍ അല്‍ബേനിയയുടെ പ്രതീക്ഷകള്‍ക്ക് ജീവന്‍ വെച്ചു. എല്ലാ ഗ്രൂപ്പുകളില്‍ നിന്നും മികച്ച നാലു മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ടിലേക്കു കടക്കാമെന്നിരിക്കെ മറ്റ് ടീമുകളുടെ മത്സര ഫലത്തിലായിരിക്കും ഇനി അല്‍ബേനിയയുടെ കണ്ണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News