ഇന്ത്യ ലോകത്തിലെ മികച്ച ടെസ്റ്റ് ടീമുകളിലൊന്നായി മാറുമെന്ന് ശാസ്ത്രി

Update: 2018-05-14 17:07 GMT
Editor : admin
ഇന്ത്യ ലോകത്തിലെ മികച്ച ടെസ്റ്റ് ടീമുകളിലൊന്നായി മാറുമെന്ന് ശാസ്ത്രി

സാഹചര്യങ്ങളേതായാലും 20 വിക്കറ്റുകള്‍ എറിഞ്ഞു വീഴ്ത്താന്‍ കെല്‍പ്പുള്ള പേസ് പട ഇന്ന് നമുക്കുണ്ട്. പ്രായം കണക്കിലെടുക്കുകയാണെങ്കില്‍ അവരുടെ ഏറ്റവും മികച്ച സമയത്താണ് കളിക്കാര്‍ രാജ്യത്തിനായി കളത്തിലിറങ്ങുന്നതെന്ന് സംശയമില്ലാതെ....

ലോകത്തിലെ മികച്ച ടെസ്റ്റ് ടീമുകളിലൊന്നായി വിരാട് കൊഹ്‍ലിയും സംഘവും മാറുന്ന കാലം വിദൂരമല്ലെന്ന്പരിശീലകനായി നിയമിതനായ രവി ശാസ്ത്രി. ഇന്ത്യക്ക് നാളിതുവരെ ലഭിച്ച ഏറ്റവും മികച്ച ടെസ്റ്റ് ടീമുകളിലൊന്നായി മാറാനുള്ള പ്രതിഭ ഈ സംഘത്തിനുണ്ട്. ഏവിടെയും ധൈര്യമായി ഈ ടീമുമായി കടന്നു ചെല്ലാം. സാഹചര്യങ്ങളേതായാലും 20 വിക്കറ്റുകള്‍ എറിഞ്ഞു വീഴ്ത്താന്‍ കെല്‍പ്പുള്ള പേസ് പട ഇന്ന് നമുക്കുണ്ട്. പ്രായം കണക്കിലെടുക്കുകയാണെങ്കില്‍ അവരുടെ ഏറ്റവും മികച്ച സമയത്താണ് കളിക്കാര്‍ രാജ്യത്തിനായി കളത്തിലിറങ്ങുന്നതെന്ന് സംശയമില്ലാതെ പറയാനാകും .

Advertising
Advertising

കൊഹ്‍ലി ഒരു യഥാര്‍ഥ ചാമ്പ്യനാണ്. തന്‍റെ ഫോമിന്‍റെ പാരമ്യത്തില്‍ ഇനിയും കൊഹ്‍ലി എത്തിയിട്ടില്ല. അടുത്ത നാലോ അഞ്ചോ വര്‍ഷങ്ങളിലാകും ശരിയായ കൊഹ്‍ലിയെ ലോകം കാണുക. സൌരവ് ഗാംഗുലിയുമായി തനിക്ക് യാതൊരുവിധ അഭിപ്രായ ഭിന്നതയും ഇല്ലെന്ന് ശാസ്ത്രി വ്യക്തമാക്കി. ഞങ്ങള്‍ രണ്ട് പേരും മുന്‍ ഇന്ത്യന്‍ നായകരാണ്. ചില കാര്യങ്ങളില്‍ തര്‍ക്കം സ്വാഭാവികമാണ്. ഇതിനെയെല്ലാം വിശാലമായ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാന്‍ കഴിയണം. അഭിമുഖ സമയത്ത് ഗാംഗുലി എന്നോട് ചില മികച്ച ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. വ്യക്തികള്‍ക്ക് യാതൊരു പ്രാധാന്യവുമില്ല. ഇന്ത്യന്‍ ക്രിക്കറ്റാണ് വലുത്. ശ്രദ്ധ നേടേണ്ടതും ക്രിക്കറ്റ് മാത്രമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News