വിംബിള്‍ഡണ്‍ വീനസ് മുഗുരുസ ഫൈനല്‍ ഇന്ന്

Update: 2018-05-14 09:46 GMT
Editor : Subin
വിംബിള്‍ഡണ്‍ വീനസ് മുഗുരുസ ഫൈനല്‍ ഇന്ന്

വിംബിള്‍ഡണ്‍ ചരിത്രത്തില്‍ ഇത് ഒമ്പതാം തവണയാണ് വീനസ് ഫൈനലിലെത്തുന്നത്. ഇതില്‍ അഞ്ച് തവണ അവര്‍ കിരീടം ചൂടുകയും ചെയ്തു.

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ വീനസ് വില്യംസ് ഗാര്‍ബൈന്‍ മുഗുരുസ ഫൈനല്‍ ഇന്ന്. സ്ലൊവാക്യയുടെ മഗ്ദലേന റിബറിക്കോവയെയാണ് സ്‌പെയിനിന്റെ മുഗുരുസ തോല്‍പ്പിച്ചത്. ബ്രിട്ടന്റെ ജൊഹാന കോന്റയെ തകര്‍ത്താണ് വീനസിന്റെ ഫൈനല്‍ പ്രവേശം.

മുഗുരസക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള ശേഷി റിബറിക്കോവക്ക് ഉണ്ടായിരുന്നില്ല. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പതിനാലാം സീഡ് കൂടിയായ മുഗുരസയുടെ ജയം ആദ്യ സെറ്റ് 6-1ന് സ്പാനിഷ് താരം അനായാസം നേടി. രണ്ടാം സെറ്റ് ആദ്യ സെറ്റിന്റെ ആവര്‍ത്തനമായിരുന്നു

ആറാം സീഡ് ബ്രിട്ടന്റെ ജൊഹാന കോന്റയെയാണ് അമേരിക്കയുടെ വീനസ് വില്യംസ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-2. വിംബിള്‍ഡണ്‍ ചരിത്രത്തില്‍ ഇത് ഒമ്പതാം തവണയാണ് വീനസ് ഫൈനലിലെത്തുന്നത്. ഇതില്‍ അഞ്ച് തവണ അവര്‍ കിരീടം ചൂടുകയും ചെയ്തു. പുരുഷ സിംഗിള്‍സില്‍ ഫൈനല്‍ ലക്ഷ്യമിട്ട് റോജര്‍ ഫെഡറര്‍ ചെക് റിപ്പബ്ലിക്കിന്റെ തോമസ്
ബെര്‍ഡിക്റ്റിനെയും ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ച് അമേരിക്കയുടെ സാം ക്വെറിയെയും നേരിടും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News