'അബ്‌നോര്‍മലായവര്‍ക്ക് പ്രവേശനമില്ലെന്ന്' ഡ്രസിംങ് റൂമിലേക്ക് ഇടിച്ചുകയറിയ ഭാര്യയോട് യുവി

Update: 2018-05-15 08:17 GMT
Editor : Subin
'അബ്‌നോര്‍മലായവര്‍ക്ക് പ്രവേശനമില്ലെന്ന്' ഡ്രസിംങ് റൂമിലേക്ക് ഇടിച്ചുകയറിയ ഭാര്യയോട് യുവി
Advertising

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കീച്ച് സിനിമയെ വെല്ലുന്ന പ്രകടനമാണ് വീഡിയോയില്‍ പുറത്തെടുത്തിരിക്കുന്നത്.

വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തിനൊപ്പം ടീമംഗങ്ങള്‍ കുടുംബവുമൊത്ത് കരീബിയന്‍ ടൂര്‍ ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. യുവരാജ് സിംങിന്റെ ഭാര്യയും നടിയുമായ ഹാസെല്‍ കീച്ച് ഡ്രസിംങ് റൂമിലേക്ക് ഇടിച്ചുകയറുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കീച്ച് സിനിമയെ വെല്ലുന്ന പ്രകടനമാണ് വീഡിയോയില്‍ പുറത്തെടുത്തിരിക്കുന്നത്.

സെല്‍ഫിയായി ചിത്രീകരിച്ച വീഡിയോ ഹാസെല്‍ കീച്ചിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. രണ്ടര ലക്ഷത്തോളം പേര്‍ ഈ വീഡിയോ ഇതുവരെ കണ്ടു കഴിഞ്ഞു. സ്‌റ്റേസിയെന്നാണ് വീഡിയോയില്‍ ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. ആരെയെങ്കിലും ഇന്ന് കൂട്ടുകാരായി കിട്ടുമോയെന്ന് നോക്കട്ടെയെന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.

ഡ്രസിംങ് റൂമില്‍ സംസാരിച്ചിരിക്കുന്ന യുവരാജ് സിംങിന് അടുത്തേക്കാണ് കീച്ച് നേരെ പോകുന്നത്. സ്‌റ്റേസി, നിങ്ങള്‍ക്കിവിടെ പ്രവേശനമില്ലെന്നാണ് യുവരാജിന്റെ ആദ്യ പ്രതികരണം. എന്നോട് കൂട്ടുകാര്‍ അങ്ങനെയല്ലല്ലോ പറഞ്ഞതെന്ന് പറഞ്ഞ കീച്ച് യാതൊരു ഭാവ വ്യത്യാസവും കൂടാതെ വീണ്ടും വന്നപ്പോള്‍ അബ്‌നോര്‍മലായവരെ ഡ്രസിംങ് റൂമിലേക്ക് അടുപ്പിക്കാറില്ലെന്നാണ് യുവരാജ് പറയുന്നത്. യുവരാജ് കൂടി അറിഞ്ഞുകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് സൂചന.

കഴിഞ്ഞ നവംബര്‍ മുപ്പതിനാണ് യുവരാജ് സിംങ് ഹാസെല്‍ കീച്ച് വിവാഹം നടന്നത്. വിവാഹശേഷം അവര്‍ ഗുര്‍ബസന്ദ് കൗര്‍ എന്ന പേര് സ്വീകരിച്ചിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News