പെറു മറന്നാലും ഇന്ത്യ മറക്കില്ല ആ ഗോള്‍

Update: 2018-05-16 10:02 GMT
Editor : admin | admin : admin
പെറു മറന്നാലും ഇന്ത്യ മറക്കില്ല ആ ഗോള്‍

പന്ത് ഗോള്‍വല ലക്ഷ്യമാക്കി അടിച്ചപ്പോള്‍ തന്നെ അത് ഗോള്‍ ആകുമെന്ന് ഉറപ്പായിരുന്നു. ഗോളി ഉറങ്ങുകയായിരുന്നുവെന്നാണ് തോന്നുന്നത് - അദ്ദേഹം

1960ലെ റോം ഒളിമ്പിക്സ് സംബന്ധിച്ച് ഇന്ത്യയുടെ നിറംമങ്ങാത്ത ഓര്‍മ്മ 400 മീറ്ററില്‍ നാലാം സ്ഥാനതെത്തിയ മില്‍ഖ സിങിന്‍റെ പ്രകടനമാണ്. എന്നാല്‍ ഇന്ത്യന്‍ ഫുട്ബോളുമായും റോം ഒളിമ്പിക്സിന് ഇളക്കി മാറ്റാനാകാത്ത ഒരു ബന്ധമുണ്ട്. ഒരു ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഒളിമ്പിക്സില്‍ അവസാനമായി മത്സരിച്ചത് അന്നാണ്. ഫ്രാന്‍സിനോട് സമനില (1-1) പിടിച്ചെങ്കിലും ഹങ്കറിയോടും (1-2) പെറുവിനോടും (1-3) തോല്‍വി ഏറ്റുവാങ്ങി. ഫ്രാന്‍സിനോട് ലീഡ് നേടിയ ശേഷമായിരുന്നു സമനില വഴങ്ങിയത്.

തഞ്ചാവൂര്‍ സ്വദേശിയായ സൈമണ്‍ സുന്ദര്‍രാജിന്‍റെ പേരിലായിരുന്നു പെറുവിനെതിരായ മത്സരത്തിലെ ഇന്ത്യയുടെ ഏക ഗോള്‍. ഒളിമ്പിക്സ് വേദികളില്‍ പിന്നീട് ഒരു ഇന്ത്യക്കാരന്‍റെ ബൂട്ടില്‍ നിന്നും ഒരു ഗോളും പിറന്നിട്ടില്ല. ആ നിമിഷം താന്‍ എങ്ങിനെ മറക്കാനാണെന്ന് സുന്ദര്‍രാജ് ചോദിച്ചു. പന്ത് ഗോള്‍വല ലക്ഷ്യമാക്കി അടിച്ചപ്പോള്‍ തന്നെ അത് ഗോള്‍ ആകുമെന്ന് ഉറപ്പായിരുന്നു. ഗോളി ഉറങ്ങുകയായിരുന്നുവെന്നാണ് തോന്നുന്നത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News