അടുത്ത സീസണിലേക്കുള്ള ബാഴ്സലോണ ഹോം കിറ്റ് പുറത്തിറക്കി

Update: 2018-05-17 22:50 GMT
Editor : admin
അടുത്ത സീസണിലേക്കുള്ള ബാഴ്സലോണ ഹോം കിറ്റ് പുറത്തിറക്കി

ബാഴ്സലോണയുടെ 1992ലെ യൂറോപ്യന്‍ കപ്പ് വിജയത്തിന് സ്മരണ പുതുക്കുന്നതാണ് പുതിയ കിറ്റ്

അടുത്ത സീസണിലേക്കുള്ള ബാഴ്സലോണയുടെ ഹോം കിറ്റ് പുറത്തിറക്കി. ബാഴ്സലോണയുടെ 1992ലെ യൂറോപ്യന്‍ കപ്പ് വിജയത്തിന് സ്മരണ പുതുക്കുന്നതാണ് പുതിയ കിറ്റ്. ബാഴ്സലോണയുടെ ആദ്യ യൂറോപ്യന്‍ കപ്പ് നേട്ടത്തിന്25 വര്‍ഷം പൂര്‍ത്തിയാകുന്നു.

ഈ ചരിത്രനേട്ടത്തിന്റെ ഓര്‍മ്മക്കായാണ് 1992ലെ ഹോം ജേഴ്സി തന്നെ അടുത്ത വര്‍ഷത്തേക്ക് ടീം തെരഞ്ഞെടുത്തിരിക്കുന്നത്. വെംബ്ലിയില്‍ സാംപോര്‍ഡിയക്കെതിരായ ഫൈനലില്‍ എവേ ജഴ്സിയാണ് ബാഴ്സ ധരിച്ചിരുന്നതെങ്കിലും ഹോം ജേഴ്സിയണിഞ്ഞായിരുന്നു കിരീടം ഏറ്റുവാങ്ങിയത്.

Advertising
Advertising

ക്ലബിന്‍റെ പരമ്പരാഗത രീതിയിലുള്ള നീലയും ചുവപ്പും ചേര്‍‌ന്നതാണ് ജഴ്സി. പുതിയ ജേഴ്സിയില്‍ സ്പോണ്‍സറുടെ പേരില്ല. ഇത് വരെ ഉണ്ടായിരുന്ന ഖത്തര്‍ എയര്‍വെയ്സിന്റെ കാലാവധി തീര്‍ന്നിരുന്നു. 2011 വരെ ബാഴ്സ ജേഴ്സി സ്പോണ്‍സര്‍ ഇല്ലാതെയാണ് കളിച്ചിരുന്നത്. കാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി 2006 മുതല്‍ ഐക്യരാഷ്ട്ര സംഘടനയായ യൂണിസെഫിന്‍റെ പേര് ബാഴ്സലോണ ജേഴ്സിയില്‍ പതിച്ചിരുന്നു. പുതിയ ജേഴ്സി വിപണിയിലും ലഭ്യമായിട്ടുണ്ട്. ബാഴ്സലോണയുടെ ഹോം കിറ്റ് അടുത്ത സീസണിലേക്കുള്ള ബാഴ്സലോണ ഹോം കിറ്റ് പുറത്തിറക്കി

Tags:    

Writer - admin

contributor

Editor - admin

contributor

Similar News