ബിസിസിഐയുടെ പണമിടപാടുകള്‍ തടഞ്ഞു

Update: 2018-05-19 00:21 GMT
Editor : Damodaran
ബിസിസിഐയുടെ പണമിടപാടുകള്‍ തടഞ്ഞു
Advertising

ബിസിസിഐയും സംസ്ഥാന അസോസിയേഷനുകളും തമ്മിലുള്ള എല്ലാ പണമിടപാടുകളും സുപ്രീംകോടതി മരവിപ്പിച്ചു.  മത്സരങ്ങള്‍ക്കുള്ള പണം നല്‍കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്

ബിസിസിഐയും സംസ്ഥാന അസോസിയേഷനുകളും തമ്മിലുള്ള എല്ലാ പണമിടപാടുകളും സുപ്രീംകോടതി മരവിപ്പിച്ചു. മത്സരങ്ങള്‍ക്കുള്ള പണം നല്‍കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അക്കൗണ്ടുകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാന്‍ സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ലോധ കമ്മിറ്റിയുടെ ബാക്കിയുള്ള ശിപാര്‍ശകള്‍ എന്ന് നടപ്പാക്കുമെന്ന് ബിസിസിഐ സത്യവാങ്മൂലമായി സമര്‍പ്പിക്കണം. ഇതിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. സത്യവാങ്മൂലം ലോധ കമ്മിറ്റിയിലും സമര്‍പ്പിക്കണമെന്നും ബിസിസിഐയോട് കോടതി നിര്‍ദേശിച്ചു

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News