റയോയില്‍ സാജന്‍ പ്രകാശ് നീന്തും

Update: 2018-05-20 22:16 GMT
Editor : Alwyn K Jose
റയോയില്‍ സാജന്‍ പ്രകാശ് നീന്തും
Advertising

ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ടീമില്‍ സാജനെ ഉള്‍പ്പെടുത്താന്‍ സ്വിമ്മിങ് ഫെഡറേഷനാണ് തീരുമാനിച്ചത്.

മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശ് റയോ ഒളിമ്പിക്സില്‍ പങ്കെടുക്കും. ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ടീമില്‍ സാജനെ ഉള്‍പ്പെടുത്താന്‍ സ്വിമ്മിങ് ഫെഡറേഷനാണ് തീരുമാനിച്ചത്. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗത്തിലാണ് സാജന്‍ മത്സരിക്കുക. സാജനെ കൂടാതെ ശിവാനി കതാരിയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് നീന്തലില്‍ ആരും യോഗ്യത നേടാത്തതിനാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഇരുവരെയും പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്. ദേശീയ ഗെയിംസില്‍ ആറ് സ്വര്‍ണവും മൂന്ന് വെള്ളിയുമായി സാജന്‍ തിളങ്ങിയിരുന്നു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News