കായികോത്സവത്തിന്റെ ലോഗോ വരച്ച കൊച്ചുമിടുക്കിയെ പരിചയപ്പെടാം..

Update: 2018-05-23 19:29 GMT
Editor : Sithara
കായികോത്സവത്തിന്റെ ലോഗോ വരച്ച കൊച്ചുമിടുക്കിയെ പരിചയപ്പെടാം..
Advertising

ഇത്തവണത്തെ സ്കൂൾ കായികോത്സവത്തിന്റെ ലോഗോ വരച്ചത് മലപ്പുറം മഞ്ചേരി സ്വദേശിനി ദിൽന ഷെറിൻ എന്ന വിദ്യാർഥിനിയാണ്.

ഇത്തവണത്തെ സ്കൂൾ കായികോത്സവത്തിന്റെ ലോഗോ വരച്ചത് മലപ്പുറം മഞ്ചേരി സ്വദേശിനി ദിൽന ഷെറിൻ എന്ന വിദ്യാർഥിനിയാണ്. കായികോത്സവത്തിന്റെ ഔദ്യോഗിക ലോഗോ ആയി തന്റെ രചന തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ളാദത്തിലാണ് ദിൽന.

Full View

ചിത്രം വര ദിൽന പ്രൊഫഷണലായി പഠിച്ചിട്ടില്ല. ചിത്രരചനയോടുള്ള അഭിരുചിയും അഭിനിവേശവും മാത്രമാണ് കൈമുതൽ. വരകളുടെ ലോകത്തെ നന്നെ ചെറുപ്പം മുതൽ കൂടെക്കൂട്ടിയതാണ് ദിൽന. പൂക്കളത്തൂർ സിഎച്ച്എം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. ബസ് ഡ്രൈവറായ ഉപ്പയും ഉമ്മയും സഹോദരനുമുൾപ്പെടുന്ന കുടുംബം പിന്തുണയുമായി ഒപ്പമുണ്ട്.

മികച്ച ചിത്രകാരിയാവണമെന്നാണ് ദിൽനയുടെ ആഗ്രഹം. നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള ദിൽന ഇരുന്നൂറ് മീറ്ററിലെ മുൻ വെങ്കല മെഡൽ ജേതാവ് കൂടിയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News