റിയോ ഒളിമ്പിക്‍സില്‍ നിന്ന് 12 റഷ്യന്‍ താരങ്ങള്‍ക്ക് വിലക്ക്

Update: 2018-05-24 10:15 GMT
Editor : Ubaid
റിയോ ഒളിമ്പിക്‍സില്‍ നിന്ന് 12 റഷ്യന്‍ താരങ്ങള്‍ക്ക് വിലക്ക്

അന്താരാഷ്ട്ര നീന്തല്‍ അസോസിയേഷനായ ഫിനയാണ് റഷ്യന്‍ ടീമിനെ ഭാഗികമായി വിലക്കിയത്. ലണ്ടന്‍ ഒളിംപിക്സിലെ മൂന്ന് മെഡല്‍ ജേതാക്കളും വിലക്കിയവരില്‍ ഉള്‍പ്പെടുന്നുണ്ട്.

റിയോ ഒളിമ്പിക്‍സില്‍ നിന്ന് 12 റഷ്യന്‍ താരങ്ങള്‍ക്ക് വിലക്ക്. 7 നീന്തല്‍ താരങ്ങള്‍ക്കും അഞ്ച് കനോയിങ് താരങ്ങള്‍ക്കുമാണ് ഒളിംപിക്‍സ് നഷ്ടമാകുകക. എന്നാല്‍ അമ്പെയ്ത്ത് ടീമിന് ഫെഡറേഷന്‍ ഒളിംപിക്‍സില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കി. റഷ്യന്‍ താരങ്ങള്‍ക്ക് മത്സരിക്കണമെങ്കില്‍ അതത് ഫെഡറേഷനുകള്‍ അനുവാദം നല്‍കണമെന്ന് അന്താരാഷ്ട്ര ഒളിംപിക് സമിതി തീരുമാനമെടുത്തിരുന്നു.

Advertising
Advertising

അന്താരാഷ്ട്ര നീന്തല്‍ അസോസിയേഷനായ ഫിനയാണ് റഷ്യന്‍ ടീമിനെ ഭാഗികമായി വിലക്കിയത്. ലണ്ടന്‍ ഒളിംപിക്സിലെ മൂന്ന് മെഡല്‍ ജേതാക്കളും വിലക്കിയവരില്‍ ഉള്‍പ്പെടുന്നുണ്ട്.

അന്താരാഷ്ട്ര ഒളിമ്പിക് സമിതിയുടെ തീരുമാനത്തെ പിന്തുണക്കുന്നുവെന്ന് പറഞ്ഞ നീന്തല്‍ അസോസിയേഷന്‍ വാഡയുടെ റിപ്പോര്‍ട്ടിനെ പരിഗണിക്കുന്നുവെന്നും അറിയിച്ചു. ഇത് കൊണ്ടാണ് ഏഴ് പേരെ വിലക്കാന്‍ തീരുമാനിച്ചത്. മക്‌ലാരന്‍ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കുന്നവരാണ് ഏഴ് പേരും. മറ്റ് താരങ്ങളെ കര്‍ശനമായ പരിശോധനകളോടെ മാത്രമേ മത്സരിക്കാന്‍ അനുവദിക്കൂ എന്നും ഫിന വ്യക്തമാക്കി. 2015ലെ ലോക ചാന്പ്യന്‍ഷിപ്പില്‍ പങ്കെടുത്തപ്പോള്‍ റഷ്യന്‍ താരങ്ങളില്‍ നിന്ന് ശേഖരിച്ച സാംപിളുകളും ഫിന പരിശോധിക്കും. ഒളിംപിക് മെഡല്‍ ജേതാവ് ഉള്‍പ്പെടെ അലക്സാണ്ടര്‍ ദ്യാചെങ്കോ ഉള്‍പ്പെടെയുള്ള അഞ്ച് പേരെയാണ് അന്താരാഷ്ട്ര കനോയിങ് ഫെഡറേഷന്‍ വിലക്കിയത്.

എന്നാല്‍ അമ്പെയ്ത്ത്, അശ്വാഭ്യാസ ടീമുകള്‍ക്ക് അതത് ഫെഡറേഷനുകള്‍ അനുമതി നല്‍കി. മൂന്നംഗ സംഘമാണ് അമ്പെയ്ത്തില്‍ ഉള്ളത്. ലോക അന്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ടീമാണ് റഷ്യയുടേത്. നേരത്തെ ജൂഡോ, ടെന്നിസ് ഫെഡറേഷനുകളും റഷ്യന്‍ താരങ്ങള്‍ക്ക് മത്സരിക്കാനുള്ള അനുമതി നല്‍കിയിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News