മെക്‌സിക്കോയെ തകര്‍ത്ത് ജര്‍മ്മനി ഫൈനലില്‍

Update: 2018-05-24 16:22 GMT
Editor : Subin
മെക്‌സിക്കോയെ തകര്‍ത്ത് ജര്‍മ്മനി ഫൈനലില്‍

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചിലിയാണ് ജര്‍മ്മനിയുടെ എതിരാളികള്‍.

കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ജര്‍മ്മനി ചിലി ഫൈനല്‍. മെക്‌സിക്കോയെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്താണ് ജര്‍മ്മനിയുടെ ഫൈനല്‍ പ്രവേശം. ലിയോണ്‍ ഗോറെറ്റ്‌സ്‌ക്കോ ജര്‍മ്മനിക്കായി ഇരട്ടഗോള്‍ കണ്ടെത്തി.

ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനിയുടെ യുവനിര അക്ഷരാര്‍ഥത്തില്‍ തകര്‍ത്താടി. തുടക്കം മുതല്‍ മെക്‌സിക്കന്‍ ഗോള്‍മുഖത്തേക്ക് നിരന്തരം ജര്‍മ്മനി ആക്രമണം അഴിച്ചുവിട്ടു. എട്ടാം മിനിറ്റില്‍ ലിയോണ്‍ ഗോറെറ്റ്‌സ്‌ക്കോയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടു. രണ്ട് മിനിറ്റിന് ശേഷം ഗോറെറ്റ്‌സ്‌ക്കോ ഇരട്ടഗോള്‍ കണ്ടെത്തി.

Advertising
Advertising

Full View

ആദ്യപകുതിയില്‍ നേടിയ രണ്ടുഗോളിന്റെ ആത്മവിശ്വാസവുമായി ജര്‍മ്മനി വീണ്ടും മുന്നേറ്റം ശക്തമാക്കി. 59 ആം മിനിറ്റില്‍ ടിമോ വെര്‍ണറുടെ ബൂട്ടില്‍ നിന്നാണ് ജര്‍മ്മനിയുടെ മൂന്നാം ഗോള്‍. 89 ആം മിനിറ്റില്‍ മാര്‍ക്കോ ഫാബിയോ മെക്‌സിക്കോക്കായി ആശ്വാസ ഗോള്‍ കണ്ടെത്തി. കളിതീരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ അമിന യൂനിസ് മെക്‌സിക്കോക്ക് നാലാമത്തെ പ്രഹരമേല്‍പ്പിച്ചു.

മികച്ച ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനാവാതെ പോയതാണ് ജര്‍മ്മനിക്ക് വിനയായത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചിലിയാണ് ജര്‍മ്മനിയുടെ എതിരാളികള്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News