മെസി തിരിച്ചുവരുമെന്ന് അര്‍ജന്‍റീന പത്രം
ലോകം മുഴുവന്‍ ലയണല്‍ മെസി രാജ്യാന്തര ഫുട്ബോളിലേക്ക് തിരിച്ചെത്താന്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നതിനിടെയാണ് അര്‍ജന്‍റീന പത്രത്തിന്‍റെ വാര്‍ത്ത. അര്‍ജന്‍റീനയിലെ മുന്‍നിര പത്രമാണ് ലാ നാസിയന്‍. വിമര്‍ശനങ്ങളെ കാര്യമായി എടുക്കാതെ മെസി ടീമില്‍ തിരിച്ചെത്തുമെന്ന് ഭാര്യ പറഞ്ഞതായി ലാ നാസിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു...
ലയണല്‍ മെസി വിരമിക്കല്‍ തീരുമാനം മാറ്റി തിരിച്ച് വരുമെന്ന് റിപ്പോര്‍ട്ട്. അര്‍ജന്‍റീനാ ദിനപത്രമായ ലാ നാസിയന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മെസിയുടെ ഭാര്യയായ അന്റോണെല്ലാ റൊക്കൂസയെ ഉദ്ധരിച്ചാണ് വാര്‍ത്ത.
ലോകം മുഴുവന്‍ ലയണല്‍ മെസി രാജ്യാന്തര ഫുട്ബോളിലേക്ക് തിരിച്ചെത്താന്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്നതിനിടെയാണ് അര്‍ജന്‍റീന പത്രത്തിന്‍റെ വാര്‍ത്ത. അര്‍ജന്‍റീനയിലെ മുന്‍നിര പത്രമാണ് ലാ നാസിയന്‍. വിമര്‍ശനങ്ങളെ കാര്യമായി എടുക്കാതെ മെസി ടീമില്‍ തിരിച്ചെത്തുമെന്ന് ഭാര്യ പറഞ്ഞതായി ലാ നാസിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെസി തിരിച്ചെത്തുമെന്ന് പൂര്‍ണമായും ഉറപ്പുള്ളതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.പക്ഷേ എന്നുണ്ടാകും എന്ന കാര്യത്തില്‍ ഉറപ്പില്ല.
നവംബറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കളിക്കാന്‍ സാധ്യതയില്ല. റഷ്യയില്‍ നടക്കുന്ന അടുത്ത ലോകകപ്പില്‍ മെസിയുണ്ടാകും. മെസി തീരുമാനം തിരുത്തുമെന്ന് അര്‍ജന്‍റീന ടീമംഗം പറഞ്ഞതായും ലാ നാസിയന്‍ പറയുന്നുണ്ട്. മെസിയുടെ അംഗരക്ഷകനും തെറാപ്പിസ്റ്റും പറഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ മെസി വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്‍റീനയില്‍ ആരാധകര്‍ പ്രകടനം നടത്തി. കനത്ത മഴ വകവയ്ക്കാതെയാണ് ആരാധകര്‍ പ്രകടനത്തിന് എത്തിയത്.
കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ തോറ്റതോടെയാണ് അര്‍ജന്‍റീനാ നായകനായിരുന്ന മെസി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചത്. മറഡോണയും പെലെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അടക്കമുള്ളവര്‍ മെസി തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.