ധോണിയുടെ മിന്നല്‍ സ്റ്റമ്പിംഗ് കാണാം

Update: 2018-05-25 18:15 GMT
Editor : Damodaran
ധോണിയുടെ മിന്നല്‍ സ്റ്റമ്പിംഗ് കാണാം

അമിത് മിശ്രയുടെ പന്തില്‍ കിവികളുടെ വിക്കറ്റ് കീപ്പറായ ലൂക്ക് റോഞ്ചിയെ പുറത്താക്കാനായിരുന്നു ആ മിന്നും പ്രകടനം...

വിക്കറ്റിനു പിന്നില്‍ എതികാളികളെ അമ്പരിപ്പിക്കുന്ന പ്രകടനത്തിന് ഉടമയാണ് ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണി. സ്റ്റമ്പിംഗിന് നേരിയ അവസരം തുറന്നു കിട്ടിയാല്‍ അത് പ്രയോജനപ്പെടുത്താന്‍ ധോണിയോളം കഴിവുള്ളവര്‍ ക്രിക്കറ്റ് ലോകത്ത് ഇന്ന് വേറെയില്ല. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലും ധോണി ഇത്തരത്തിലൊരു മിന്നല്‍ പ്രകടനം പുറത്തെടുത്തു. അമിത് മിശ്രയുടെ പന്തില്‍ കിവികളുടെ വിക്കറ്റ് കീപ്പറായ ലൂക്ക് റോഞ്ചിയെ പുറത്താക്കാനായിരുന്നു ആ മിന്നും പ്രകടനം. റോഞ്ചിയെ വെട്ടിച്ച പന്ത് പിടിച്ചെടുത്ത ധോണി നിമിഷങ്ങള്‍ക്കകം സ്റ്റമ്പിംഗ് പൂര്‍ത്തിയാക്കുകയായിരുന്നു. ക്രിക്കറ്റിന്‍റെ മൂന്ന് മേഖലകളില്‍ നിന്നുമായി 150 സ്റ്റമ്പിംഗ് എന്ന അപൂര്‍വ്വ നേട്ടത്തിനും ഇതോടെ ഇന്ത്യന്‍ നായകന്‍ അര്‍ഹനായി.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News