വീണ്ടുമൊരു മിന്നല്‍ സ്റ്റമ്പിംഗുമായി ധോണി

Update: 2018-05-26 09:35 GMT
Editor : admin
വീണ്ടുമൊരു മിന്നല്‍ സ്റ്റമ്പിംഗുമായി ധോണി

വിക്കറ്റിന് പിന്നില്‍ ജാഗരൂപനായി നിലകൊണ്ടിരുന്ന ധോണി പന്ത് പിടിച്ച് നിമിഷങ്ങള്‍ക്കകം ബെയില്‍സ് നീക്കം ചെയ്തു. ബാറ്റിങ് ക്രീസിലായിരുന്നു ഈ സമയം മാത്യൂസിന്‍റെ

ശ്രീലങ്കന്‍ പര്യടനത്തിലുടനീളം മിന്നുന്ന ഫോമിലായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. ഏകദിനങ്ങളില്‍ ബാറ്റ് കൊണ്ടും വിക്കറ്റിനു പിന്നിലും തിളങ്ങുന്ന പ്രകടനമാണ് മുന്‍ നായകന്‍ കെട്ടഴിച്ചത്. ഏക ട്വന്‍റി20 മത്സരത്തിലും ഒരു മിന്നല്‍ സ്റ്റമ്പിംഗിലൂടെ ധോണി തന്‍റെ സാന്നിധ്യം അറിയിച്ചു. ആഞ്ചലോ മാത്യൂസായിരുന്നു ഇര. നേരത്തെ ഏകദിനങ്ങളില്‍ നൂറ് ഇരകളെ സ്വന്തമാക്കിയ ധോണിക്ക് മാത്രം സാധ്യമായ ഒരു മിന്നല്‍ നീക്കമാണ് മാത്യൂസിന് വിനയായി മാറിയത്. ആ കാഴ്ച കാണാം.

Advertising
Advertising

Full View

ലങ്കന്‍ ഇന്നിങ്സിലെ ഏഴാം ഓവറിലെ മൂന്നാം പന്ത്. ഓഫ് സ്റ്റമ്പിന് പുറത്ത് കുത്തി തിരിഞ്ഞ പന്ത് മാത്യൂസിന്‍റെ ബാറ്റിലുരസാതെ പിന്നിലേക്ക്... വിക്കറ്റിന് പിന്നില്‍ ജാഗരൂപനായി നിലകൊണ്ടിരുന്ന ധോണി പന്ത് പിടിച്ച് നിമിഷങ്ങള്‍ക്കകം ബെയില്‍സ് നീക്കം ചെയ്തു. ബാറ്റിങ് ക്രീസിലായിരുന്നു ഈ സമയം മാത്യൂസിന്‍റെ ബൂട്ട്. റീപ്ലേ പരിശോധിച്ച മൂന്നാം അമ്പയര്‍ ഇന്ത്യക്ക് അനുകൂലമായി വിധിയെഴുതി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News