മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

Update: 2018-05-26 16:41 GMT
Editor : Jaisy
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

പ്രീ ക്വാര്‍ട്ടറില്‍ സെവിയയാണ് മാഞ്ചസ്റ്ററിനെ അട്ടിമറിച്ചത്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ സെവിയയാണ് മാഞ്ചസ്റ്ററിനെ അട്ടിമറിച്ചത്. ബെന്‍ യെഡ്ഡറിന്റെ ഇരട്ടഗോളാണ് സെവിയക്ക് ജയം സമ്മാനിച്ചത്.

ഇത്രയും പ്രതീക്ഷിച്ചില്ല മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ സെവിയയെ എളുപ്പത്തില്‍ കീഴടക്കാമെന്ന് മോഹിച്ചിറങ്ങിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച് സെവിയ മുന്നോട്ടും മാഞ്ചസ്റ്റര്‍ പുറത്തേക്കും. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം എഴുപത്തിനാലാം മിനുട്ടില്‍ തടിച്ചുകൂടിയ മാഞ്ചസ്റ്റര്‍ ആരാധകരെ ഞെട്ടിച്ച് സെവിയ ലീഡെടുത്തു. ബെന്‍ യെഡ്ഡറായിരുന്നു സ്കോറര്‍.

Advertising
Advertising

നിനച്ചിരിക്കാതെ കിട്ടിയ ഗോളിന്റെ ആഘാതത്തില്‍ നിന്നും മുക്തമാകുന്നതിന്റെ മുന്‍പെ ബെന്‍ യെഡ്ഡര്‍ വീണ്ടും ഓള്‍ഡ് ട്രാഫോര്‍ഡിനെ ഞെട്ടിച്ചു. പതുക്കെ കളിയിലേക്ക് തിരിച്ചുവന്ന മാഞ്ചസ്റ്റര്‍ ആറ് മിനുട്ടിനകം ഒരു ഗോള്‍ മടക്കി.റൊമേലു ലുക്കാക്കുവായിരുന്നു സ്കോറര്‍.പിന്നീടുള്ള ആറ് മിനുട്ടില്‍ സമനിലകൂടി കണ്ടെത്താനുള്ള മാഞ്ചസ്റ്റര്‍ ശ്രമങ്ങള്‍ പക്ഷെ സെവിയയുടെ പ്രതിരോധത്തില്‍ തട്ടിയുലഞ്ഞു.ഇരുപാദങ്ങളിലുമായി 2-1 ന്റെ ജയത്തോടെ സെവിയ ക്വാര്‍ട്ടറിലേക്ക്. സെവിയയുടെ മൈതാനത്ത് നടന്ന ആദ്യപാദം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News