ഹമ്മറില്‍ റോഡ് ചുറ്റി ധോണി, അത്ഭുതത്തോടെ കിവി താരങ്ങള്‍

Update: 2018-05-28 05:47 GMT
Editor : Damodaran
ഹമ്മറില്‍ റോഡ് ചുറ്റി ധോണി, അത്ഭുതത്തോടെ കിവി താരങ്ങള്‍

രണ്ട് സീറ്റ് പിറകിലുള്ള റോസ് ടെയ്‍ലറാകട്ടെ അത്ഭുതത്തോടെ വായ പൊളിച്ചിരിക്കുന്നതാണ് ചിത്രത്തിലെ കാഴ്ച. കിവികളെ ഈ ദൃശ്യം അത്ഭുതപ്പെടുത്തിയെങ്കിലും റാഞ്ചിക്കാര്‍ക്കിത് പതിവ് കാഴ്ചയാണ്

വാഹനങ്ങളോട് ഇന്ത്യന്‍ ഏകദിന നായകന്‍‌ മഹേന്ദ്ര സിങ് ധോണിയുടെ പ്രണയം പ്രശസ്തമാണ്. നിരവധി വാഹനങ്ങളുടെ ഉടമ കൂടിയാണ് ധോണി. ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനം സ്വന്തം നാടായ റാഞ്ചിയിലായതിനാല്‍ പരിശീലന ഗ്രൌണ്ടിലേക്ക് ധോണി സഞ്ചരിച്ചത് സ്വന്തം ഹമ്മറിലായിരുന്നു. റാഞ്ചി തെരുവുകളിലൂടെ പതിവു പോലെ പടുകൂറ്റന്‍ ഹമ്മറില്‍ കറങ്ങിയെ ധോണി അപ്രതീക്ഷിതമായി ന്യൂസിലാന്‍ഡ് ടീം സഞ്ചരിച്ചിരുന്ന ബസിനൊപ്പമെത്തി. ഇതേതുടര്‍ന്നുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

ഹമ്മറോടിക്കുന്ന ഇന്ത്യന്‍ നായകനെ കണ്ട കിവി താരങ്ങളുടെ ഭാവപ്രകടനങ്ങളാണ് ഫോട്ടോയെ വൈറലാകാന്‍ സഹായിച്ചിട്ടുള്ളത്. ധോണിയെ കണ്ട് ന്യൂസിലാന്‍ഡ് ഓപ്പണര്‍ ലഥാം അത്ഭുതത്തോടെ നോക്കുമ്പോള്‍ രണ്ട് സീറ്റ് പിറകിലുള്ള റോസ് ടെയ്‍ലറാകട്ടെ അത്ഭുതത്തോടെ വായ പൊളിച്ചിരിക്കുന്നതാണ് ചിത്രത്തിലെ കാഴ്ച. കിവികളെ ഈ ദൃശ്യം അത്ഭുതപ്പെടുത്തിയെങ്കിലും റാഞ്ചിക്കാര്‍ക്കിത് പതിവ് കാഴ്ചയാണ്. നാട്ടിലെത്തുമ്പോള്‍ തന്‍റെ വാഹനങ്ങളുമായി റോഡിലിറങ്ങുക ധോണിയുടെ പതിവാണ്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News