പ്രകടനത്തില്‍ നിരാശ, ക്യാപ്റ്റന്‍ സ്ഥാനം ഗംഭീര്‍ രാജിവെച്ചു

Update: 2018-05-28 05:08 GMT
പ്രകടനത്തില്‍ നിരാശ, ക്യാപ്റ്റന്‍ സ്ഥാനം ഗംഭീര്‍ രാജിവെച്ചു

ടീമിന്റെ തോല്‍വിക്കൊപ്പം വ്യക്തിപരമായ ഫോമില്ലായ്മയും ഗംഭീറിന് തിരിച്ചടിയായിരുന്നു. ആദ്യ മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയതിന് ശേഷം ഇതുവരെ രണ്ടക്കം കടക്കാന്‍ ഗൗതം ഗംഭീറിന് കഴിഞ്ഞിരുന്നില്ല.   

ഡല്‍ഹി ഡയര്‍ ഡെവിള്‍സ് ക്യാപ്റ്റന്‍ സ്ഥാനം ഗൗതം ഗംഭീര്‍ രാജിവെച്ചു. ഐപിഎല്ലിലെ ഈ സീസണില്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ശ്രേയസ് അയ്യരായിരിക്കും ഡല്‍ഹിയെ നയിക്കുക. സീസണില്‍ ഇതുവരെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സ് അഞ്ചിലും തോറ്റിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി രണ്ട് തവണ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഗൗതംഗംഭീര്‍. എന്നാല്‍ ഡല്‍ഹിയിലെത്തിയ ശേഷം ഗംഭീറിന് കാര്യമായ നേട്ടങ്ങളുണ്ടാക്കാനായിരുന്നില്ല. ടീമിന്റെ തോല്‍വിക്കൊപ്പം വ്യക്തിപരമായ ഫോമില്ലായ്മയും ഗംഭീറിന് തിരിച്ചടിയായിരുന്നു. ആദ്യ മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടിയതിന് ശേഷം ഇതുവരെ രണ്ടക്കം കടക്കാന്‍ ഗൗതം ഗംഭീറിന് കഴിഞ്ഞിരുന്നില്ല.

Advertising
Advertising

'ഞങ്ങള്‍ ഇപ്പോഴെത്തിപ്പെട്ട അവസ്ഥയുടെ എല്ലാ ഉത്തരവാദിത്വവും നായകനെന്ന നിലയില്‍ എനിക്കാണ്. ക്യാപ്റ്റന്‍സ്ഥാനം ഒഴിയാനാണ് എന്റെ തീരുമാനം. ശ്രേയസ് അയ്യര്‍ ഇനിയുള്ള മത്സരങ്ങളില്‍ ടീമിനെ നയിക്കും. സീസണില്‍ ഇനിയും തിരിച്ചുവരാന്‍ ടീമിനാകുമെന്നാണ് കരുതുന്നത്.

ക്യപ്റ്റന്‍ സ്ഥാനം രാജിവെക്കുന്നത് എന്റെ മാത്രം തീരുമാനമാണ്. ടീം ഉടമകളില്‍ നിന്ന് യാതൊരു സമ്മര്‍ദ്ദവുമുണ്ടായിരുന്നില്ല. ഞാന്‍ തന്നെ മുന്‍കയ്യെടുത്താണ് ടീം ഉടമകളുമായുള്ള മീറ്റിംങ് വിളിച്ചത്. അംഗമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കാര്യമായ സംഭാവന ചെയ്യാനായില്ല. ഇതാണ് ശരിയായ സമയമെന്ന് കരുതുന്നു' ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഗൗതം ഗംഭീര്‍ പറഞ്ഞു.

Tags:    

Similar News