ഒളിംപിക്സ് ടിക്കറ്റ് മറിച്ചുവിറ്റ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അംഗം അറസ്റ്റില്‍

Update: 2018-05-29 20:50 GMT
ഒളിംപിക്സ് ടിക്കറ്റ് മറിച്ചുവിറ്റ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അംഗം അറസ്റ്റില്‍
Advertising

ഒളിംപിക്സ് ടിക്കറ്റ് നിയമവിരുദ്ധമായി വില്‍പന നടത്തിയെന്നാരോപിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒളിംപിക്സ് ടിക്കറ്റ് നിയമവിരുദ്ധമായി വില്‍പന നടത്തിയെന്നാരോപിച്ച് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. അയര്‍ലണ്ട് ഒളിംപിക് കൌണ്‍സില്‍ അധ്യക്ഷനും യൂറോപ്യന്‍ ഒളിംപിക് കമ്മിറ്റികളുടെ പ്രസിഡന്റുമായ പാട്രിക് ഹിക്കിയാണ് അറസ്റ്റിലായത്.

റിയോ ഒളിംപിക്സിനുള്ള ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റതിന് നേരത്തെ ടിഎച്ച്ജി എന്ന കമ്പനിയുടെ ഡയറക്ടറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് റിയോയിലെ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അയര്‍ലണ്ട് ഒളിംപിക് കൌണ്‍സില്‍ അധ്യക്ഷനും യൂറോപ്യന്‍ ഒളിംപിക് കമ്മിറ്റികളുടെ പ്രസിഡന്റുമായ പാട്രിക് ഹിക്കി അറസ്റ്റിലായത്. അയര്‍ലണ്ടില്‍ ഒളിംപിക്സ് ടിക്കറ്റുകള്‍ വില്‍ക്കാന്‍ പ്രോ 100 എന്ന കമ്പനിയെ ഹിക്കി അധ്യക്ഷനായ കമ്മിറ്റി വാടകക്കെടുത്തിരുന്നു. എന്നാല്‍ ഈ ടിക്കറ്റുകള്‍ ടിഎച്ച്ജിക്ക് മറിച്ചു വിറ്റതിനാണ് ഹിക്കിയെ അറസ്റ്റ് ചെയ്തത്. പൊലീസ് ഹിക്കിയുടെ ഹോട്ടലില്‍ റെയ്ഡും നടത്തി. 2012ലെ ലണ്ടന്‍ ഒളിംപിക്സ് ടിക്കറ്റ് വില്‍പനക്കുള്ള കരാര്‍ ടിഎച്ച്ജിക്കായിരുന്നു. എന്നാല്‍ റിയോ ഒളിംപിക്സിനുള്ള വില്‍പനാവകാശം സംഘാടകര്‍ മറ്റൊരു കമ്പനിക്കാണ് നല്‍കിയത്. ഇത് മറികടന്നാണ് ടിഎച്ച്ജി ഒളിംപിക്സ് ഉദ്ഘാടന ചടങ്ങുകളുടെ അടക്കം ടിക്കറ്റുകള്‍ വലിയ വിലക്ക് കരിഞ്ചന്തയില്‍ വിറ്റത്. ഈ കേസില്‍ ടിഎച്ച്ജി ഉടമ മാര്‍ക്സ് ഇവാന്‍സിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

Tags:    

Similar News