ഓപ്പണറാകാന്‍ യുവരാജിനോട് ഗാംഗുലി ആവശ്യപ്പെട്ടപ്പോള്‍

Update: 2018-05-31 15:34 GMT
Editor : Damodaran
ഓപ്പണറാകാന്‍ യുവരാജിനോട് ഗാംഗുലി ആവശ്യപ്പെട്ടപ്പോള്‍

മനസില്ലാമനസോടെ തയ്യാറാണെന്ന് യുവരാജ് മറുപടിയും നല്‍കി. പിറ്റേന്ന് നായകന്‍റെ വാക്കുകള്‍ അനുസരിക്കാനായി പാഡണിഞ്ഞ് കഴിഞ്ഞപ്പോഴാണ് യുവി ആ സത്യം മനസിലാക്കിയത് - ഗാംഗുലി തന്നെ ശരിക്കുമൊന്ന് വട്ടംകറക്കിയതാണെ...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഡ്രസിങ് റൂം പലപ്പോഴും വലിയ തമാശകളുടെ കൂടി വേദിയാണ്. പരസ്പരം കളിയാക്കിയും തമ്മിലടിച്ചും ഓരോ നിമിഷവും തങ്ങളുടേതാക്കാനാകും കളിക്കാരുടെ ശ്രമം. ടീമില്‍ പുതുതായി എത്തുന്ന കളിക്കാരെ സീനിയര്‍ താരങ്ങള്‍ പരിഹസിക്കുന്നതും വട്ടം കറക്കുന്നതുമെല്ലാം ഇന്ത്യന്‍ ഡ്രസിങ് റൂമിലെ പതിവ് കാഴ്ചകളാണ്. യുവരാജ് സിങ്. വിരാട് കൊഹ്‍ലി തുടങ്ങി പ്രമുഖ താരങ്ങളെല്ലാം തന്നെ അരങ്ങേറ്റത്തില്‍ ഇത്തരം നിമിഷങ്ങളിലൂടെ കടന്നു പോയവരാണ്.

Advertising
Advertising

2000 ഐസിസി ടൂര്‍ണമെന്‍റിനായി ആദ്യമായി ഇന്ത്യന്‍ ക്യാന്പിലെത്തിയതായിരുന്നു യുവരാജ് സിങ്. മധ്യനിര ബാറ്റ്സ്മാനായും പാര്‍ട്ട് ടൈം സ്പിന്നറായും ശ്രദ്ധ നേടിയായിരുന്നു യുവിയുടെ വരവ്. എന്നാല്‍ ആദ്യ മത്സരത്തിന് തലേന്ന് നായകന്‍ സൌരവ് ഗാംഗുലി വന്ന് ചോദിച്ച ചോദ്യം യുവിയെ ശരിക്കും തകര്‍ത്തു. നിങ്ങളാണ് ഇന്ത്യക്കായി ഇന്നിങ്സ് ചെയ്യുക. എന്താ തയ്യാറല്ലേ എന്നായിരുന്നു ദാദയുടെ ചോദ്യം. മനസില്ലാമനസോടെ തയ്യാറാണെന്ന് യുവരാജ് മറുപടിയും നല്‍കി. പിറ്റേന്ന് നായകന്‍റെ വാക്കുകള്‍ അനുസരിക്കാനായി പാഡണിഞ്ഞ് കഴിഞ്ഞപ്പോഴാണ് യുവി ആ സത്യം മനസിലാക്കിയത് - ഗാംഗുലി തന്നെ ശരിക്കുമൊന്ന് വട്ടംകറക്കിയതാണെന്ന്. ഇതിനോട് യുവി ഏത് രീതിയിലാണ് പ്രതികരിച്ചതെന്ന് വ്യക്തമല്ല. ഏതായാലും ഇന്ത്യന്‍ ക്യാന്പിലെ ഏറ്റവും മികച്ച സുഹൃത്തുക്കളായി ഇവര്‍ മാറിയെന്നത് ചരിത്രം.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News