മെസിയെയും ഡിബാലയെയും ഒരുമിച്ച് കളിപ്പിക്കുക വലിയ റിസ്കാണെന്ന് പരിശീലകന്‍

Update: 2018-06-01 16:47 GMT
Editor : admin
മെസിയെയും ഡിബാലയെയും ഒരുമിച്ച് കളിപ്പിക്കുക വലിയ റിസ്കാണെന്ന് പരിശീലകന്‍

ഇന്നത്തെ സാഹചര്യത്തില്‍ ടീമിന്‍റെ നെടുംതൂണായ മെസിയെ ഒഴിവാക്കുക എന്ന സാഹസത്തിന് പരിശീലകന്‍ മുതിരാനുള്ള സാധ്യത വളരെ കുറവാണ്

സൂപ്പര്‍താരങ്ങളായ മെസിയെയും ഡിബാലയെയും ഒരുമിച്ച് കളിപ്പിക്കുന്നത് അര്‍ജന്‍റീന ടീമിനെ സംബന്ധിച്ചിടത്തോളം വലിയ റിസ്കാണെന്ന് പരിശീലകന്‍ ജോര്‍ജ് സാംപോളി. റഷ്യ ലോകകപ്പിന് യോഗ്യത നേടണമെങ്കില്‍ പെറുവിനെതിരായ മത്സരത്തില്‍ ജയം അനിവാര്യമായിരിക്കെയാണ് പരിശീലകന്‍റെ നിര്‍ണായക വെളിപ്പെടുത്തല്‍. രണ്ട് താരങ്ങളും ഒരേ ശൈലിയുടെ വക്താക്കളാണെന്നും നിര്‍ണായക മത്സരത്തില്‍ ഇരുവരെയും ഒന്നിച്ചിറക്കുന്നത് ടീമിനെ സംബന്ധിച്ചിടത്തോളം ഏറെ തിരിച്ചടിയാകാനിടയുണ്ടെന്നുമാണ് സാംപോളിയുടെ നിരീക്ഷണം. ബാഴ്സക്കായി കളിക്കുമ്പോളുള്ളത് പോലെ കളം നിറഞ്ഞ് കളിക്കാന്‍ മെസിക്ക് കഴിയണമെന്നും അദ്ദേഹത്തിന്‍റെ സ്ഥാനം മാറ്റുന്നതോ മറ്റോ ആലോചിക്കുന്നത് തന്നെ വിഡ്ഢിത്തമാകുമെന്നുമാണ് പരിശീകലന്‍റെ വിലയിരുത്തല്‍. ഡിബാലയും മെസിയും ഒരുമിച്ച് കളിച്ച് താളം കണ്ടെത്തിയിട്ടില്ലെന്നതാണ് പരിശീലകനെയും ടീമിനെയും അലട്ടുന്ന പ്രശ്നം. ഡിബാല തന്നെ ഇക്കാര്യം ഒരിക്കല്‍ തുറന്നു പറഞ്ഞിട്ടുള്ളതുമാണ്.

ഇന്നത്തെ സാഹചര്യത്തില്‍ ടീമിന്‍റെ നെടുംതൂണായ മെസിയെ ഒഴിവാക്കുക എന്ന സാഹസത്തിന് പരിശീലകന്‍ മുതിരാനുള്ള സാധ്യത വളരെ കുറവാണ്.. മെസിയെ ഒഴിവാക്കി കൊണ്ടുള്ള പരീക്ഷണം അത്രമാത്രം തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്നതു തന്നെ ഇതിനുള്ള കാരണം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News