കൊഹ്‍ലി 62 ഏകദിന ശതകങ്ങള്‍ നേടുമെന്ന് സേവാഗ്

Update: 2018-06-01 07:15 GMT
Editor : admin | admin : admin
കൊഹ്‍ലി 62 ഏകദിന ശതകങ്ങള്‍ നേടുമെന്ന് സേവാഗ്
Advertising

ടെണ്ടുല്‍ക്കറുടെ പേരില്‍ 49 ശതകങ്ങളും 96 അര്‍ധശതകങ്ങളുമാണുള്ളത്. എന്നാല്‍ കേവലം 208 മത്സരങ്ങള്‍ക്കകം തന്നെ കൊഹ്‍ലി 35 ശതകങ്ങളും 46 അര്‍ധശതകങ്ങളും സ്വന്തമാക്കി കഴിഞ്ഞു.

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി കരിയര്‍ അവസാനിക്കുമ്പോഴേക്കും 62 ഏകദിന ശതകങ്ങള്‍ നേടുമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗ്. ട്വിറ്ററില്‍ ഒരു ആരാധകന്‍റെ ചോദ്യത്തിന് ഉത്തരമായാണ് വീരു ഇക്കാര്യം പറഞ്ഞത്. 463 മത്സരങ്ങള്‍ കളിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരില്‍ 49 ശതകങ്ങളും 96 അര്‍ധശതകങ്ങളുമാണുള്ളത്. എന്നാല്‍ കേവലം 208 മത്സരങ്ങള്‍ക്കകം തന്നെ കൊഹ്‍ലി 35 ശതകങ്ങളും 46 അര്‍ധശതകങ്ങളും സ്വന്തമാക്കി കഴിഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ തന്നെ മൂന്ന് ശതകങ്ങള്‍ കണ്ടെത്തിയ ഇന്ത്യന്‍ നായകന്‍ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഒരു പരമ്പരയില്‍ 500ല്‍ അധികം റണ്‍ നേടുന്ന ആദ്യ താരമായി മാറി. 186 എന്ന അത്ഭുതപ്പെടുത്തുന്ന ശരാശരിയില്‍ 558 റണ്‍സാണ് കൊഹ്‍ലി നേടിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News