ധോണിയുടെ മകളുമൊത്തുള്ള ഫോട്ടോ ഷെയര്‍ ചെയ്ത് കൊഹ്‍ലി

Update: 2018-06-05 01:04 GMT
Editor : admin
ധോണിയുടെ മകളുമൊത്തുള്ള ഫോട്ടോ ഷെയര്‍ ചെയ്ത് കൊഹ്‍ലി

കുട്ടികള്‍ അടുത്തുണ്ടാകുന്നത് വ്യത്യസ്തമായ ഒരു അനുഭൂതിയാണെന്നും അവരുടെ നിഷ്കളങ്കത കാണുമ്പോള്‍ നമ്മള്‍ എല്ലാം മറക്കുമെന്നും കൊഹ്‌ലി

ട്വന്‍റി20 ലോകകപ്പ് സെമിയില്‍ വെസ്റ്റിന്‍ഡീസിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ ക്യാമ്പില്‍ ഇന്നലെ ഒരു കൊച്ചു അതിഥി എത്തി. നായകന്‍ ധോണിയുടെ മകള്‍ സീവ. ഒരു വയസ് പ്രായമുള്ള സീവയുമൊത്തുള്ള സമയം ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല ആസ്വദിച്ചത്, വിന്‍ഡീസ് താരങ്ങളെയും കയ്യിലെടുത്താണ് ജൂനിയര്‍ ധോണി മടങ്ങിയത്. സിവയുമൊത്തുള്ള ദൃശ്യം ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വിരാട് കൊഹ്‍ലിയുടെ പോസ്റ്റ് പെട്ടെന്നാണ് വൈറലായത്. 14 മണിക്കൂറിനകം 1.9 ലക്ഷം ലൈക്കുകളും 5000ത്തിലേറെ കമന്‍റുകളും പോസ്റ്റിനെ തേടിയെത്തി. കൊഹ്‍ലിയുടെ ഫോണും കൈയ്യിലേന്തിയുള്ള സിവയാണ് ഫോട്ടോയില്‍. കുട്ടികള്‍ അടുത്തുണ്ടാകുന്നത് വ്യത്യസ്തമായ ഒരു അനുഭൂതിയാണെന്നും അവരുടെ നിഷ്കളങ്കത കാണുമ്പോള്‍ നമ്മള്‍ എല്ലാം മറക്കുമെന്നും കൊഹ്‌ലി കുറിച്ചു.

Advertising
Advertising

Tags:    

Writer - admin

contributor

Editor - admin

contributor

Similar News