മറഡോണയും ബോള്‍ട്ടും നേര്‍ക്കുനേര്‍

Update: 2018-06-05 13:56 GMT
മറഡോണയും ബോള്‍ട്ടും നേര്‍ക്കുനേര്‍

റഷ്യയില്‍ നടക്കാന്‍ പോകുന്ന ഫുട്‌ബോള്‍ ലോകകപ്പിന് കൗണ്ട് ഡൗണ്‍ നടത്തി കൊണ്ടാണ് പ്രദര്‍ശന സൗഹൃദ ഫുട്‌ബോള്‍ അരങ്ങേറിയത്.

മറഡോണയുടെ ടീമിനെതിരെ ഏറ്റുമുട്ടാന്‍ ബൂട്ടണിഞ്ഞ് ഉസൈന്‍ ബോള്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ഹോസെ മൗറീഞ്ഞോയുടെ ടീമിലാണ് ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോള്‍ താരമായി എത്തിയത്. ഹുബ്ലോ ഒരുക്കിയ സൗഹൃദ പ്രദര്‍ശനമത്സരമായിരുന്നു വേദി.

റഷ്യയില്‍ നടക്കാന്‍ പോകുന്ന ഫുട്‌ബോള്‍ ലോകകപ്പിന് കൗണ്ട് ഡൗണ്‍ നടത്തി കൊണ്ടാണ് പ്രദര്‍ശന സൗഹൃദ ഫുട്‌ബോള്‍ അരങ്ങേറിയത്. ഹ്ലൂബ്ലോ ഒരുക്കിയ ഫുട്‌ബോള്‍ മത്സരത്തില്‍ ഒരുഭാഗത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ഹോസെ മൗറീഞ്ഞോയുടെ ടീം മറുഭാഗത്ത് മുന്‍ അര്‍ജന്റീനന്‍ താരം മറഡോണയുടെ ടീമും തമ്മിലായിരുന്നു പോരാട്ടം. മൗറോഞ്ഞീയോടെ ടീമിലേക്ക് വേഗമേറിയ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് കൂടി എത്തിയതോടെ ആരാധകരുടെ കൗതുകം ഇരട്ടിച്ചു.

ബസേലിലെ കൃത്രിമ മൈതാനത്തായിരുന്നു സൗഹൃദ ഫുട്‌ബോള്‍ പ്രദര്‍ശനം. ക്രിസ്റ്റ്യന്‍ കരേംബൊ, മാര്‍സല്‍ ഡെസൈയ്‌ലി എന്നിവര്‍ മൗറിഞ്ഞോയുടെ ടീമിലും. റോബര്‍ട്ടോ കാര്‍ലോസ്, ഡേവിഡ് ട്രെസ്ഗുയെ മറഡോണയുടെ ടീമിനായും കളിച്ചു.

Tags:    

Similar News