ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച്CR7

ലോകകപ്പിന്റെ ചരിത്രത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെപോര്‍ച്ചുഗീസ് താരമാണ് ക്രിസ്റ്റ്യാനോ

Update: 2018-06-16 03:16 GMT
Editor : ubaid | Ubaid Rehman M A : ubaid
Cristiano Ronaldo celebrates after scoring his third goal  
Advertising

ലോകത്തെമ്പാടുമുള്ള തന്റെ ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ശക്തരായ സ്‌പെയിനിനെതിരെ പോര്‍ച്ചുഗലിനെ സമനിലയിലെത്തിച്ചത്. മല്‍സരം 80 മിനിറ്റ് പിന്നിടുന്നു, ലീഡ് നിലനിര്‍ത്താന്‍ സ്‌പെയിനും തിരിച്ചടിക്കാന്‍ പോര്‍ച്ചുഗലും കിണഞ്ഞു ശ്രമിക്കുന്ന കാഴ്ച. പൊസഷന്‍ ഗെയിമിലൂടെ മല്‍സരം വരുതിയിലാക്കാനുള്ള സ്‌പെയിനിന്റെ ശ്രമങ്ങള്‍ക്ക് കൗണ്ടര്‍ അറ്റാക്കുകളിലൂടെ പോര്‍ച്ചുഗലിന്റെ മറുപടി. ഇനി ആവേശപ്പോരിന്റെ അവസാന 10 മിനിറ്റുകള്‍. ജയപ്രതീക്ഷയുമായി മുന്നേറിയ സ്‌പെയിനിന്റെ നെഞ്ചുതകര്‍ത്ത് 88ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോളെത്തി. 88–ാം മിനിറ്റില്‍ ബോക്‌സിനു തൊട്ടുവെളിയില്‍നിന്നും ട്രേഡ് മാര്‍ക്ക് ശൈലിയിലുള്ള ഫ്രീകിക്ക് ഗോളിലൂടെയാണ് റൊണാള്‍ഡോ ഹാട്രികും സമനില ഗോളും നേടിയത്. ഈ ലോകകപ്പിലെ ആദ്യ ഹാട്രികും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. നാല് (പെനല്‍റ്റി), 44, 88 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍.

Full View

ലോകകപ്പിന്റെ ചരിത്രത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ പോര്‍ച്ചുഗീസ് താരമാണ് ക്രിസ്റ്റ്യാനോ. 1966ല്‍ കൊറിയന്‍ റിപ്പബ്ലിക്കിനെതിരെ നാലു ഗോള്‍ നേടിയ ഇതിഹാസതാരം യൂസേബിയോയും 2002ല്‍ പോളണ്ടിനെതിരെ മൂന്ന് തവണ നിറയൊഴിച്ച പൗലേറ്റയുമാണ് ക്രിസ്റ്റ്യാനോയുടെ മുന്‍ഗാമികള്‍.

Ferenc Puskás

ഈ ഹാട്രിക് നേട്ടത്തോടെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഹങ്കേറിയന്‍ ഇതിഹാസ താരം ഫ്രാങ്ക് പുഷ്‌കാസിനൊപ്പമെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. മൊത്തം ഗോള്‍ നേട്ടത്തില്‍ ഇറാന്റെ അലി ദെയ്ക്ക് പിറകില്‍ രണ്ടാമതും. ക്രിസ്റ്റ്യാനോയ്ക്കും പുഷ്‌കാസിനും എണ്‍പത്തിനാല് അന്താരാഷ്ട്ര ഗോളുകള്‍ വീതം നേടിയപ്പോള്‍ 109 ഗോളുകളുമായി അലി ദെയി മുന്നിലാണ്. മൂന്ന് ലോകകപ്പുകളിലും ലോകകപ്പ് അടക്കം എല്ലാ പ്രധാന ടൂര്‍ണമെന്റുകളിലും സ്‌കോര്‍ ചെയ്ത താരം എന്ന ബഹുമതിയും ക്രിസ്റ്റിയാനോ സ്വന്തമാക്കി. 2004, 2008, 2012, 2016 യൂറോ കപ്പ്, 2006, 2010, 2014, 2018 ലോകകപ്പ് എന്നിവയിലെല്ലാം ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനുവേണ്ടി സ്‌കോര്‍ ചെയ്തു.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

Ubaid Rehman M A - ubaid

contributor

Similar News