ഉള്ളുലഞ്ഞ്, നിറഞ്ഞ കണ്ണുകളുമായി ഓടിനടന്ന് അവര്‍ സ്റ്റേഡിയം വൃത്തിയാക്കി

പൊരുതിയിട്ടും സ്വന്തം ടീം തോറ്റുപോയപ്പോള്‍ ജപ്പാന്‍കാരുടെ നെഞ്ച് തകര്‍ന്നു. എന്നിട്ടും മടങ്ങുമ്പോള്‍ സ്റ്റേഡിയം വൃത്തിയാക്കാന്‍ അവര്‍ മറന്നില്ല

Update: 2018-07-03 06:23 GMT

പൊരുതിയിട്ടും സ്വന്തം ടീം തോറ്റുപോയപ്പോള്‍ ജപ്പാന്‍കാരുടെ നെഞ്ച് തകര്‍ന്നു. അവര്‍ക്ക് കണ്ണുനീര്‍ നിയന്ത്രിക്കാനായില്ല. എന്നിട്ടും മടങ്ങുമ്പോള്‍ സ്റ്റേഡിയം വൃത്തിയാക്കാന്‍ അവര്‍ മറന്നില്ല.

ആദ്യ റൌണ്ടിലെ മത്സരത്തിനിടയിലും വൃത്തിയുടെ കാര്യത്തില്‍ ജപ്പാന്‍റെ സംസ്കാരമെന്തെന്ന് അവര്‍ ലോകത്തിന് കാട്ടിക്കൊടുത്തിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അങ്ങനെ അവര്‍ ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കി. ഈ ലോകകപ്പിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നായി അവരുടെ പ്രവൃത്തി മാറി.

പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ ജപ്പാന്‍ കുട്ടികളെ ചെറുപ്പത്തിലേ പരിശീലിപ്പിക്കുന്നു. ആ പരിശീലനം അവരുടെ ജീവിതചര്യയായി മാറുന്നതാണ് റഷ്യയില്‍ കണ്ടത്.

Tags:    

Similar News