ഗംഭീറിന് കൊടുത്ത സ്വാതന്ത്ര്യം ഷാറൂഖ് ഖാന്‍ എനിക്ക് തന്നില്ല; കൊല്‍ക്കത്തയില്‍ തിളങ്ങാനാവാത്തതിന്റെ കാരണം വെളിപ്പെടുത്തി ഗാംഗുലി
ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിക്കുന്നതിലൊരു പങ്ക്എന്തുകൊണ്ടും അവകാശപ്പെടാവുന്ന ഗാംഗുലിക്ക് ഐപിഎല്ലില്‍ എന്തുകൊണ്ട് തിളങ്ങാനായിരുന്നില്ല. ഈ ചോദ്യത്തോട് പ്രതികരിക്കുകയാണ് ഗാംഗുലി
ഐപിഎല്ലില്‍ രണ്ട് തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിച്ചിട്ടുണ്ട് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലി. പക്ഷേ കൊല്‍ക്കത്തക്ക് കിരീടം നേടിക്കൊടുക്കാന്‍ ഗാംഗുലിക്കായിരുന്നില്ല. മാത്രമല്ല അന്നത്തെ കാലഘട്ടത്തില്‍ ഐപിഎല്‍ ടേബിളില്‍ മുന്‍ നിരയിലെത്താനും കഴിഞ്ഞില്ല. ഇതോടെ ഗാംഗുലിയുടെ നേതൃത്വത്തില്‍ സംശയവുമായി മാനേജ്‌മെന്റും രംഗത്തെത്തിയിരുന്നു. എന്നാല്‍ 2011ല്‍ ഗാംഗുലിയില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ഗംഭീര്‍, കൊല്‍ക്കത്തക്ക് രണ്ട് തവണ കിരിടം നേടിക്കൊടുത്തു.
ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിക്കുന്നതിലൊരു പങ്ക് എന്തുകൊണ്ടും അവകാശപ്പെടുന്ന ഗാംഗുലിക്ക് ഐപിഎല്ലില്‍ എന്തുകൊണ്ട് തിളങ്ങാനായിരുന്നില്ല. ഈ ചോദ്യത്തോട് പ്രതികരിക്കുകയാണ് നിലവില്‍ ബി.സി.സി.ഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി.
ടീമിന്റെ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടമസ്ഥനായ ഷാരൂഖ് ഖാനോട് സമ്പൂർണ അധികാരം ചോദിച്ചെങ്കില്ലെങ്കിലും തന്നില്ലെന്ന് ഗാംഗുലി വെളിപ്പെടുത്തുന്നു. ഒരു അഭിമുഖത്തിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീറിനോട് ടീം ഉടമ ഷാരൂഖ് ഖാൻ ‘ഇതു താങ്കളുടെ ടീമാണ്, ഞാൻ ഒരു ഇടപെടലിനുമില്ലെ’ന്ന് പറഞ്ഞതായി അദ്ദേഹം പറയുന്നതുകേട്ടു. സത്യത്തിൽ ഐപിഎൽ ക്യാപ്റ്റനെന്ന നിലയിൽ ആദ്യ വർഷം ഞാൻ അദ്ദേഹത്തോടു ചോദിച്ചതും സമാനമായ സ്വാതന്ത്രമാണ്. ഈ ടീമിനെ എന്നെ ഏൽപ്പിക്കൂ എന്ന് ഞാൻ പറഞ്ഞതാണ്. പക്ഷേ, അത് സംഭവിച്ചില്ലെന്നാണ് ഗാംഗുലി പറയുന്നത്.
കൊൽക്കത്ത ടീം ഉടമ ഷാരൂഖ് ഖാൻ ക്യാപ്റ്റനെന്ന നിലയിൽ തനിക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകിയതായി കഴിഞ്ഞ മാസം ഒരു ചാറ്റ് ഷോയിലാണ് ഗംഭീർ വെളിപ്പെടുത്തിയിരുന്നത്.