'മൂന്നില്‍ മൂന്നും..' ആ ട്വീറ്റില്‍ എല്ലാമുണ്ടെന്ന് ഐ.സി.സി; ഹിറ്റായി കോഹ്‍ലിയുടെ ട്വീറ്റ്

പ്രോഗ്രസ് റിപ്പോര്‍ട്ട് പോലെ നായകന്‍ കോഹ്‍ലി പങ്കുവെച്ച ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

Update: 2021-03-29 13:18 GMT

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര വിജയത്തിന് പിന്നാലെ വൈറലായി ക്യാപ്റ്റന്‍ കോഹ്‍ലിയുടെ ട്വീറ്റ്. ഇന്നലെ നടന്ന അവസാന ഏകദിനവും വിജയിച്ചതോടെ മുഴുവന്‍ പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഓര്‍മിക്കാന്‍ ഒന്നും ബാക്കിയില്ലാതെയാണ് സന്ദര്‍ശകരായ ഇംഗ്ലണ്ട് ഇന്ത്യ വിടുന്നത്. ടെസ്റ്റ് പരമ്പരയില്‍ (3-1)ന് ഇന്ത്യ വിജയിച്ചപ്പോള്‍, ടി20യിലും അത് തന്നെ ആവര്‍ത്തിച്ചു. ആതിഥേയരായ ഇന്ത്യയുടെ വിജയം ഇത്തവണ (3-2)ന്. അവസാനമായി നടന്ന മൂന്ന് മത്സര ഏകദിന പരമ്പരയിലും കയ്പ്പ് നീര്‍ കുടിക്കാനായിരുന്നു ഇംഗ്ലണ്ടിന്‍റെ വിധി. സ്വന്തം നാട്ടില്‍ നടന്ന പരമ്പരകളില്‍ ഇന്ത്യയുടെ മൃഗീയ ആധിപത്യമാണ് കാണാന്‍ കഴിഞ്ഞത്.

Advertising
Advertising

ടെസ്റ്റ്, ടി20, ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ നായകന്‍ കോഹ്‍ലി ഒരു ട്വീറ്റും പങ്കുവെച്ചു. പ്രോഗ്രസ് റിപ്പോര്‍ട്ട് പോലെ നായകന്‍ കോഹ്‍ലി പങ്കുവെച്ച ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

'മൂന്നില്‍ മൂന്നും' എന്ന തലക്കെട്ടോടെയായിരുന്നു കോഹ്‍ലിയുടെ ട്വീറ്റ്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ പരമ്പര വിജയം ആഘോഷിക്കുന്ന ചിത്രങ്ങളും ട്വീറ്റിനൊപ്പം കോഹ്‍ലി പങ്കുവെച്ചു. ട്വീറ്റ് വൈറലായതിന് പിന്നാലെ ഐ.സി.സിയും കോഹ്‍ലിയുടെ ട്വീറ്റ് ഏറ്റെടുത്തു. 'അത്രയേയുള്ളൂ.. അതാണ് ട്വീറ്റ്, അതില്‍ എല്ലാമുണ്ട്'. കോഹ്‍ലിയുടെ ട്വീറ്റിന്‍റെ തലവാചകം പങ്കുവെച്ചുകൊണ്ട് ഐ.സി.സി ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം ടെസ്റ്റ്, ടി20, ഏകദിന കിരീടങ്ങള്‍ കോഹ്‍ലി പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളും ഐ.സി.സി പങ്കുവെച്ചു.

That’s it. That’s the tweet 🏆

Posted by ICC - International Cricket Council on Monday, March 29, 2021

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News